സൂപ്പര്‍താരങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സൂപ്പര്‍ ടെക്നോളജി ഉപയോഗിച്ച് സിനിമയുണ്ടാക്കണം എന്ന തന്‍റെ ആഗ്രഹം സഫലമായിരിക്കുകയാണെന്ന് സംവിധായകന്‍ വിനയന്‍.
വിനയന്റെ പുതിയ ത്രീഡി സിനിമയായ ഡ്രാക്കുള 2012 അടുത്തമാസം എട്ടിന് തീയേറ്ററുകളിലെത്തും. സൂപ്പര്‍ താരങ്ങളില്ലാത്ത ബിഗ്ബജറ്റ് ചിത്രമായ ഡ്രാക്കുള ഒരു മുഴുനീള ഹൊറര്‍ ചിത്രമാണ്.
ആലപ്പുഴയില്‍ നിന്ന് റൊമാനിയയില്‍ എത്തുന്ന ദമ്പതികളുടെ തിരോധാനമാണ് കഥ. കളമെഴുത്തും സര്‍പ്പപ്പാട്ടും ഒക്കെയായി ഭാരതീയ തന്ത്ര-മന്ത്ര വിധികളിലൂടെ ഡ്രാക്കുളയെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഹൈലൈറ്റെന്നും സംവിധായകന്‍.
ആലപ്പുഴയിലും റൊമാനിയയിലെ ഡ്രാക്കുളക്കോട്ടയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാളം ഉള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും നിര്‍മിച്ച ചിത്രം ഒരേസമയം 400 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. സിനിമയുടെ ആഗോള റിലീസിന് യൂണിവേഴ്സല്‍ പിക്ചേഴ്സുമായി ധാരണയായതായും വിനയന്‍.
സുധീര്‍ നായര്‍ ആണ് ഡ്രാക്കുളയുടെ വേഷത്തിലെത്തുക. തിലകന്‍, ഓംപുരി, വിമലാരാമന്‍, മൊണാല്‍, ആര്യന്‍ തുടങ്ങിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിലകന്‍റെ മരണശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്‍റെ ശക്തമായ ഒരു കഥാപാത്രം കൂടിയാവും ഡ്രാക്കുളയിലേത്.
ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് പന്ത്രണ്ട് കോടി രൂപ മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിച്ചത്. സതീഷ് കാലിയാണ് ഛായാഗ്രഹണം. ശ്യാം കൗശിക് ആണ് സംഘട്ടന സംവിധാനം.