ശ്രീദേവിയോട് സഹതാപമേയുള്ളൂ: രാം ഗോപാല്‍ വര്‍മ

ശ്രീദേവി, പുലി, ബാഗുബലി, വിജയ്, രാജമൌലി, രാം ഗോപാല്‍ വര്‍മ
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (14:54 IST)
ആനമണ്ടത്തരം എന്നൊക്കെ പറയാറില്ലേ. എത്ര പ്രഗത്ഭരായാലും, ബുദ്ധിപൂര്‍വം തീരുമാനമെടുക്കുന്നവരായാലും ചിലപ്പോഴൊക്കെ ചിലര്‍ക്ക് ആനമണ്ടത്തരം പറ്റാറുണ്ട്. ഇപ്പോള്‍ അത് പറ്റിയിരിക്കുന്നത്, ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്ന ശ്രീദേവിക്കാണ്.

ശ്രീദേവിക്ക് എന്തുപറ്റാ പറ്റിയതെന്നല്ലേ? ബാഹുബലിയില്‍ രമ്യാകൃഷ്ണന്‍ ചെയ്ത അടിപൊളി കഥാപാത്രം ആദ്യം തേടിയെത്തിയത് ശ്രീദേവിയെയാണ്. എന്നാല്‍ ശ്രീദേവി ആ വേഷം നിരസിച്ചു. കാരണമെന്തെന്നോ? വിജയ് ചിത്രമായ ‘പുലി’യില്‍ രാജ്ഞിയുടെ വേഷം ചെയ്യുന്നു എന്നതുതന്നെ.

ബാഹുബലി ഇറങ്ങുകയും രാജ്യം കണ്ട ഏറ്റവും വലിയ ഹിറ്റാകുകയും അതില്‍ രമ്യാകൃഷ്ണന്‍റെ കഥാപാത്രം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പുലിയുടെ അവസ്ഥയോ? സമീപകാലത്തെ ഏറ്റവും ദയനീയ പരാജയമായി മാറിയിരിക്കുകയാണ് പുലി. ഇളയദളപതിയുടെ കരിയറിലെ തന്നെ ഏറ്റവും കനത്ത തിരിച്ചടി. അതില്‍ ശ്രീദേവി അവതരിപ്പിച്ച കഥാപാത്രമാകട്ടെ, നിരൂപകരുടെ പരിഹാസങ്ങളേറെ ഏറ്റുവാങ്ങുകയും ചെയ്തു.

ബാഹുബലി വേണ്ടെന്നുവച്ച് പുലിയെ സ്വീകരിച്ച ശ്രീദേവിയുടെ കാര്യത്തില്‍ സഹതാപമേയുള്ളൂ എന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. അതുകൂടിയായതോടെ മുറിവില്‍ മുളകുപുരട്ടിയതുപോലെയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :