വെള്ളിയാഴ്ച താരപ്രകടനം, തകര്‍പ്പന്‍ പോരാട്ടം - ദുല്‍ക്കറോ ഇന്ദ്രജിത്തോ ജയസൂര്യയോ?

WEBDUNIA|
PRO
തകര്‍പ്പന്‍ പോരാട്ടമാണ് മലയാളത്തിന്‍റെ ബോക്സോഫീസില്‍ വെള്ളിയാഴ്ച നടക്കാന്‍ പോകുന്നത്. മൂന്ന് വമ്പന്‍ റിലീസ്. അതും ഏറെക്കാലമായി മലയാളികള്‍ കാത്തിരിക്കുന്ന സിനിമകള്‍. മൂന്ന് സിനിമകളിലും സൂപ്പര്‍താരങ്ങളൊന്നുമില്ലെങ്കിലും സൂപ്പര്‍ നടീനടന്‍‌മാരുടെ ഉജ്ജ്വലപ്രകടനം പ്രതീക്ഷിക്കാം.

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ എ ബി സി ഡി(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി), വി കെ പ്രകാശ് ഒരുക്കിയ താങ്ക് യു എന്നീ സിനിമകളാണ് വെള്ളിയാഴ്ച എത്തുന്നത്.

കോക്ടെയില്‍, ഈ അടുത്തകാലത്ത് എന്നീ ഹിറ്റുകള്‍ക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. തന്‍റെ കരിയറിലെ ഏറ്റവും വലിയ ക്യാന്‍‌വാസിലുള്ള സിനിമ എന്നാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

മുരളി ഗോപി തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു രാഷ്ട്രീയ കുടുംബചിത്രമാണ്. ഇന്ദ്രജിത്ത്, മുരളി ഗോപി, ലെന, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടുമണിക്കൂര്‍ അഞ്ചുമിനിറ്റാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. രജപുത്ര വിഷ്വല്‍ മീഡിയ വിതരണം ചെയ്യുന്ന ഈ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ്.

അടുത്ത പേജില്‍ - ‘മമ്മൂട്ടി മാജിക്’ ആവര്‍ത്തിക്കുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :