വെറും ആറ്‌ സീനുകള്‍ അഭിനയിക്കാനാണോ മോഹന്‍ലാലിന് ഒരുകോടി?

WEBDUNIA|
IFM
‘തേസ്’ എന്ന ഹിന്ദിച്ചിത്രം വിവാദത്തില്‍ പുകയുകയാണ്. മോഹന്‍ലാലിന് ഈ സിനിമയില്‍ അഭിനയിച്ചതിന് ഒരുകോടി രൂപ നല്‍കണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടതാണ് കുഴപ്പമായത്. മോഹന്‍ലാലിന് ആ തുക നല്‍കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാവ് രത്തന്‍ ജെയിന്‍ കടുത്ത നിലപാടെടുത്തു. ഇതോടെ മലയാളത്തിന്‍റെ സൂപ്പര്‍താരത്തിന്‍റെ പ്രതിഫലത്തര്‍ക്കം ബോളിവുഡിലും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിന് ഈ സിനിമയില്‍ വെറും ആറ്‌ സീനുകള്‍ മാത്രമാണ് അഭിനയിക്കാനുള്ളത് എന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ ഏഴ് ദിവസത്തെ ഡേറ്റ് മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീരുന്ന ഒരു ചെറിയ വേഷം ചെയ്യാന്‍ ലാലിന് ഒരുകോടി രൂപ നല്‍കാനാവില്ലെന്നാണ് രത്തന്‍ ജെയിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബോളിവുഡില്‍ മാര്‍ക്കറ്റില്ലാത്തയാള്‍ക്ക്‌ ഇത്ര വലിയ തുക കൊടുക്കാന്‍ പറ്റില്ലെന്ന കടും‌പിടിത്തത്തിലാണ് രത്തന്‍ ജെയിന്‍. തേസിന്‍റെ 2500 പ്രിന്‍റുകളാണ് റിലീസ് ചെയ്യുന്നത്. ഇതില്‍ പത്ത് പ്രിന്‍റുകള്‍ മാത്രമേ കേരളത്തില്‍ റിലീസ് ചെയ്യുന്നുള്ളൂ. മോഹന്‍ലാലിന് ഇത്രയും വലിയ പ്രതിഫലം നല്‍കാതിരിക്കാന്‍ ഇതും ഒരു കാരണമായി.

എന്നാല്‍ താന്‍ നിര്‍ബന്ധിച്ചിട്ടാണ് മോഹന്‍ലാല്‍ വന്നതെന്നും അദ്ദേഹത്തിന് ഒരുകോടി രൂപ നല്‍കിയില്ലെങ്കില്‍ മലയാളത്തിലെ അദ്ദേഹത്തിന്‍റെ മാര്‍ക്കറ്റിനെ അത് പ്രതികൂലമായി ബാധിക്കുമെന്നും പ്രിയദര്‍ശന്‍ നിര്‍മ്മാതാവിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Priyadarshan insisted that Mohanlal be paid Rs 1 crore for his cameo in Tezz. Apparently producer Ratan Jain felt that it was a bit exorbitant a price for an actor who has no market in Bollywood.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :