വീരപ്പനെ വീണ്ടും കൊല്ലാന്‍ രാം ഗോപാല്‍ വര്‍മ !

വീരപ്പന്‍, കില്ലിംഗ് വീരപ്പന്‍, രാം ഗോപാല്‍ വര്‍മ, മമ്മൂട്ടി, ദുല്‍ക്കര്‍
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (14:13 IST)
വീരപ്പനെ വീണ്ടും കൊല്ലാനൊരുങ്ങുകയാണ് ഇന്ത്യന്‍ സിനിമയിലെ ത്രില്ലര്‍ രാജാവ് രാം ഗോപാല്‍ വര്‍മ. വീരപ്പന്‍ വധത്തെ ആധാരമാക്കി രാമു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേര് ‘കില്ലിംഗ് വീരപ്പന്‍’. ശിവരാജ്കുമാറാണ് ചിത്രത്തിലെ നായകന്‍.

വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ശിവരാജ്കുമാര്‍ അഭിനയിക്കുന്നത്. വീരപ്പന്‍ തട്ടിക്കൊണ്ടുപോയി 100ലധികം ദിവസങ്ങള്‍ തടങ്കലില്‍ പാര്‍പ്പിച്ച കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്‍റെ മകനാണ് ശിവരാജ്കുമാര്‍ എന്നതാണ് കൌതുകം.

കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ കില്ലിംഗ് വീരപ്പന്‍ പുറത്തിറങ്ങും. കന്നഡ ഭാഷയില്‍ രാം ഗോപാല്‍ വര്‍മ ഒരു സിനിമ ചെയ്യുന്നത് ഇതാദ്യമാണ്.

മുമ്പ് ‘വനയുദ്ധം’ എന്ന പേരില്‍ വീരപ്പനെക്കുറിച്ചുള്ള സിനിമ പുറത്തിറങ്ങിയിരുന്നു. എ എം ആര്‍ രമേഷ് സംവിധാനം ചെയ്ത ആ സിനിമ പക്ഷേ വീരപ്പനിലെ നല്ല വശങ്ങള്‍ ഹൈലൈറ്റ് ചെയ്തുള്ളതായിരുന്നു. എന്നാല്‍ ‘കില്ലിംഗ് വീരപ്പന്‍’ അത്തരത്തില്‍ വീരപ്പനെ പുകഴ്ത്തുന്ന ഒരു സിനിമയായിരിക്കില്ലെന്നാണ് ആര്‍ ജി വി അറിയിച്ചിരിക്കുന്നത്. ഈ സിനിമയിലെ വീരപ്പനായി ആരഭിനയിക്കുമെന്ന് അറിയിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :