വീണ്ടും സോള്‍ട്ട് ആന്‍റ് പെപ്പര്‍!

WEBDUNIA|
PRO
സോള്‍ട്ട് ആന്‍റ് പെപ്പര്‍ ടീം വീണ്ടും വരുന്നു. ലാല്‍, ശ്വേതാ മേനോന്‍, ആസിഫ് അലി എന്നീ താരങ്ങള്‍ സോള്‍ട്ട് ആന്‍റ് പെപ്പറിന് ശേഷം ഒന്നിക്കുന്ന ചിത്രത്തിന് ‘ഉന്നം’ എന്ന് പേരിട്ടു. കറന്‍സി എന്ന ചിത്രത്തിന്‍റെ സംവിധായകനായ സ്വാതി ഭാസ്കര്‍ തിരക്കഥയെഴുതുന്ന ‘ഉന്നം’ സംവിധാനം ചെയ്യുന്നത് സിബി മലയില്‍.

അപൂര്‍വരാഗം, വയലിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉന്നം. പ്രണയവും പ്രതികാരവുമാണ് ഈ സിനിമയുടെ പ്രമേയമെന്നാണ് സൂചന. പ്രശസ്ത നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി ഒരു ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ഉന്നത്തില്‍ നായിക റീമ കല്ലിങ്കലാണ്.

ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിന്‍റെ ഭാഗമാണ്. നവാഗതനായ ജോണ്‍ പി വര്‍ക്കിയാണ് സംഗീതം.

അതേസമയം, ആസിഫ്-ലാല്‍-ശ്വേത ടീമിന്‍റെ ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ മെഗാഹിറ്റായി മാറിയിരിക്കുകയാണ്. വെറും ഒന്നരക്കോടി രൂപയ്ക്ക് നിര്‍മ്മിച്ച ചിത്രം അതിന്‍റെ ഇരട്ടിയിലേറെ ലാഭം നേടിക്കഴിഞ്ഞു. ചിത്രത്തിന്‍റെ റീമേക്ക് അവകാശങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :