ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ചേക്കാവുന്ന ഒരു ചിത്രമാണ് മണിരത്നത്തിന്റെ ‘രാവണ’. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാമായണത്തിന്റെ ആധുനിക ആവിഷ്കാരമാണിതെന്ന് സംസാരമുണ്ട്. ഹിന്ദിയിലും തമിഴിലുമായാണ് ചിത്രീകരണം നടക്കുന്നത്. തമിഴില്‍ ‘അശോകവനം’ എന്നാണ് ചിത്രത്തിന് പേര്.
ഹിന്ദിയില്‍ അഭിഷേക് ബച്ചനാണ് നായകന്. അഭിഷേകിന്റെ വില്ലനായി വിക്രം അഭിനയിക്കുന്നു. തമിഴ് പതിപ്പിലാകട്ടെ വിക്രമാണ് നായകനായി അഭിനയിക്കുന്നത്. ഒരേ ചിത്രത്തില്‍ നായകനായും വില്ലനായും അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് വിക്രം ഇപ്പോള്‍. രണ്ടു ഭാഷകളിലുള്ള ചിത്രീകരണവും ഒരേ സമയമാണ് നടക്കുന്നത്. ഹിന്ദിയില്‍ ഒരു രംഗം ചിത്രീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ തമിഴില്‍ അതേ രംഗം ചിത്രീകരിക്കുന്നു. രണ്ടു ഭാഷകളിലുമുള്ള താരങ്ങള്‍ എപ്പോഴും സെറ്റില്‍ ഉണ്ടാകണം എന്ന് ചുരുക്കം.
തമിഴില്‍ നായക വേഷം അഭിനയിച്ചു കഴിഞ്ഞ ഉടന്‍ വിക്രം മേക്കപ്പും വസ്ത്രങ്ങളും മാറ്റി പുതിയവസ്ത്രങ്ങള്‍ ധരിച്ച് ഹിന്ദിയില്‍ വില്ലനായി മാറുന്നു. ഈ കൂടുവിട്ടു കൂടുമാറ്റം വിക്രമിന് ലൊക്കേഷനില്‍ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തത്രേ. വിക്രമിന്റെ ഏറ്റവും വലിയ ഫാന്‍ മറ്റാരുമല്ല. സാക്ഷാല്‍ അഭിഷേക് ബച്ചന്!
രണ്ടു ഭാഷകളിലും മാറിമാറിയുള്ള വിക്രമിന്റെ പ്രകടനം അഭിഷേകിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണത്രേ. എന്തായാലും വിക്രമും ഒന്നിച്ച് ചില ഹിന്ദി പ്രൊജക്ടുകള്‍ അഭിഷേക് ബച്ചന് പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് കേള്‍വി. മാധവനെപ്പോലെ വിക്രമും ഹിന്ദിയില്‍ സജീവമാകുമോ എന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.
WEBDUNIA|
Last Modified ബുധന്‍, 18 മാര്‍ച്ച് 2009 (10:48 IST)
ഐശ്വര്യാ റായിയാണ് രാവണയിലെ നായിക. മലയാളിതാരം പൃഥ്വിരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.