ലാല്‍ - മീരാ ജാസ്മിന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മുടങ്ങി; താരസംഘടനയിലെ പ്രമുഖന്‍ സംവിധായകനെതിരെ പരാതി നല്‍കി!

സണ്ടക്കോഴി 2 വന്‍ വിവാദത്തിലേക്ക് !

Lal, Meera Jasmine, Sandakkozhi, Vishal, Lingusami, Mammootty, ലാല്‍, മീര ജാസ്മിന്‍, സണ്ടക്കോഴി, ചണ്ടക്കോഴി, വിശാല്‍, ലിംഗുസാമി, മമ്മൂട്ടി
Last Modified വെള്ളി, 26 ഫെബ്രുവരി 2016 (15:13 IST)
മീരാ ജാസ്മിന്‍ നായികയായ ഹിറ്റ് തമിഴ് ചിത്രമായിരുന്നു സണ്ടക്കോഴി. 2005 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ മലയാളത്തിലെ സംവിധായകനും നടനുമായ ലാല്‍ വില്ലനായിരുന്നു. വിശാലായിരുന്നു നായകന്‍. ലിംഗുസാമി സംവിധാനം ചെയ്ത പടം ഗംഭീര ഹിറ്റായി. അപ്പോള്‍ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകണമെന്ന ആവശ്യം വിശാലിന്‍റെ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

സണ്ടക്കോഴിക്ക് രണ്ടാം ഭാഗം വരുന്നതായി ലിംഗുസാമി തന്നെ അറിയിച്ചു. ‘അഞ്ചാന്‍’ എന്ന ചിത്രത്തിന് ശേഷം താന്‍ സണ്ടക്കോഴി 2ന്‍റെ ജോലികളിലേക്ക് കടക്കുകയാണെന്നും ലിംഗു അറിയിക്കുകയുണ്ടായി. വിശാല്‍ തന്നെയാണ് സണ്ടക്കോഴി 2 നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ലിംഗുസാമിക്ക് വിശാല്‍ അഡ്വാന്‍സ് നല്‍കി. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുള്ള പണവും വിശാല്‍ നല്‍കിക്കൊണ്ടിരുന്നു.

എന്നാല്‍, സണ്ടക്കോഴി 2 യാഥാര്‍ത്ഥ്യമായില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രം ഉപേക്ഷിച്ചു എന്നാണ്. ലിംഗുസാമിയാകട്ടെ അല്ലു അര്‍ജ്ജുനെ നായകനാക്കി തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലിയിലേക്ക് കടക്കുകയും ചെയ്തു. സണ്ടക്കോഴി 2നായി പണം മുടക്കുകയും കാത്തിരിക്കുകയും ചെയ്ത തന്നോട് പടം ഉപേക്ഷിച്ച കാര്യം അറിയിക്കാന്‍ ലിംഗുസാമി തയ്യാറായില്ലെന്നാണ് വിശാല്‍ പറയുന്നത്. എന്താ‍യാലും വെറുതെയിരിക്കാന്‍ വിശാല്‍ തയ്യാറായില്ല. നടികര്‍ സംഘം തലവന്‍ കൂടിയായ വിശാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ലിംഗുസാമിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

14 മാസം താന്‍ സണ്ടക്കോഴി 2നായി കാത്തിരുന്നു എന്നും തനിക്ക് സമയനഷ്ടവും സാമ്പത്തികനഷ്ടവുമുണ്ടായി എന്നുമാണ് വിശാലിന്‍റെ പരാതി. എന്തായാലും ഈ വിഷയത്തേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ലിംഗുസാമി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...