ലാലിനുണ്ടൊരു കലാഹൃദയം

WD
അനുഷ്ഠാന കലകള്‍ക്കായൊരു സെന്റര്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍‌ലാല്‍. സംഗീതം, നൃത്തം, നാടോടി കലകള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഈ സെന്റര്‍ കൊച്ചിയിലെ തൃപ്പൂണിത്തറയിലാണ് ആരംഭിക്കുന്നത്.

അനുഷ്ഠാന കല, മോഹന്‍‌ലാല്‍, ജെടി പാക്ക്, ജോസ് തോമസ്, തൃപ്പൂണിത്തറ,

അനുഷ്ഠാന കലകള്‍ക്കായൊരു സെന്റര്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍‌ലാല്‍. സംഗീതം, നൃത്തം, നാടോടി കലകള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഈ സെന്റര്‍ കൊച്ചിയിലെ തൃപ്പൂണിത്തറയിലാണ് ആരംഭിക്കുന്നത്.

പ്രശസ്ത വ്യവസായിയും ചോയ്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ജോസ് തോമസുമായി ചേര്‍ന്നാണ് ലാല്‍ ഈ സംരംഭം തുടങ്ങുന്നത്. സെന്ററിന് ‘ജെടി പാക്ക്’ (ജോസ് തോമസ് പെര്‍മോഫിംഗ് ആര്‍ട്ട്‌സ് സെന്റര്‍) എന്നായിരിക്കും പേര്. തൃപ്പൂണിത്തറയിലുള്ള ചോയ്സ് സ്കൂളിന്റെ കാമ്പസില്‍ ആയിരിക്കും സെന്റര്‍.

കലാസ്വാദനത്തിന്റെ സംസ്കാരം തന്നെ മാറ്റി മറിക്കുകയാണ് സെന്ററിന്റെ ഉദ്ദേശ്യമെന്ന് മോഹല്‍‌ലാല്‍ പറയുന്നു. പൊതുജനത്തിന്റെ കലാസ്വാദന സംസ്കാരത്തെ നിര്‍ണയിക്കുന്നതില്‍ ഈ സെന്റര്‍ പ്രധാനപ്പെട്ടൊരു പങ്ക് വകിക്കുമെന്നും ലാല്‍ അഭിപ്രായപ്പെടുന്നു. സംഗീതം, നൃത്തം, നാടോടി കലകള്‍ എന്നീ മേഖലകള്‍ സ്വന്തം പ്രൊഡക്ഷന്‍ തുടങ്ങാനും അത് ആഗോളതലത്തില്‍ എത്തിക്കാനും സെന്ററിന് പദ്ധതിയുണ്ട്.

WEBDUNIA|
ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജോസ് തോമസ് പറഞ്ഞു. വിവിധ കലാമേഖലകളില്‍ നിന്നുള്ള ഇരുപത് പ്രശസ്തരെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഉള്‍‌പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും സെന്ററിന്റെ ശാഖകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ജെടി പാക്ക് സെന്ററിന്റെ ചെയര്‍മാനാണ് ലാല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :