രജനീകാന്ത് ഷാരൂഖിന് ആരാണ്?

WEBDUNIA|
PRO
PRO
രജനീകാന്ത് ഷാരൂഖിന് ആരാണ്? കിംഗ്ഖാന്റെ പ്രിയപ്പെട്ട രജനി സാറാണ് സ്റ്റൈല്‍ മന്നന്‍. കിംഗ് ഖാന്‍ സാര്‍ ചേര്‍ത്ത് വിളിക്കുന്ന മറ്റൊരാള്‍ മെഗാസ്റ്റാര്‍ മോഹന്‍ ലാലാണ്. കടുത്ത രജനീ ആരാധകനായ ഷാരൂഖ് അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് ലുങ്കി ഡാന്‍സിന്റെ ഭാഗമാകാനും തീരുമാനിച്ചിരിക്കുന്നു. ഹണി സിംഗും ഭുഷന്‍ കുമാറും രജനി കാന്തിനു സമര്‍പ്പിക്കുന്ന മ്യൂസിക്കല്‍ വീഡിയോ ആണ് ചെന്നൈ എക്സ്പ്രസിനു വേണ്ടിയൊരുക്കിയ ലുങ്കി ഡാന്‍സ്. എന്നാല്‍ സിനിമയില്‍ ഈ ഡാന്‍സ് ഉണ്ടാവില്ല.

രജനി സാറിന് സമര്‍പ്പിക്കാനായി പറ്റിയ പാട്ടാണിത്. ഇതിന്റെ ഭാഗമാകാന്‍ സന്തോഷമേയുള്ളൂ. പാട്ട് ഒരുക്കുന്ന ഹണി സിംഗും ഭുഷന്‍ കുമാറും താനുമായി ഇക്കാര്യം സംസാരിച്ചു എന്നും ഷാരൂഖ് പറഞ്ഞു. പാട്ട് കേട്ട ഷാരുഖ് ഖാന് സംഭവം വളരെ ഇഷ്ടമാകുകയും ചെയ്തിട്ടുണ്ടത്രെ. ചെന്നൈ എക്‌സപ്രസിന്റെ വിഷയവുമായി ബന്ധമുള്ള പാട്ടാണിത്. ചെന്നൈ എക്‌സ്പ്രസിലെ നായിക ദീപിക പദുക്കോണും പാട്ടിലുണ്ടാകും. രോഹിത് ഷെട്ടിയുടെ ആക്ഷന്‍ - കോമഡി ചിത്രമായ ചെന്നൈ എക്‌സ്പ്രസ് ആഗസ്ത് ഒമ്പതിന് തീയറ്ററുകളിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :