മോഹന്‍ലാലിന് ഒന്നിലധികം പേരുകളുണ്ട്, ഒരുപാട് മുഖങ്ങളും!

WEBDUNIA|
PRO
കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ഒരു കാര്യമുണ്ട്. മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയില്‍ അദ്ദേഹത്തിന് പേരില്ല എന്നതായിരുന്നു അത്. ആ പ്രചരണത്തില്‍ കഴമ്പില്ല എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ വ്യക്തമാക്കി.

“മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് പല പേരുകളുണ്ട്, പല മുഖങ്ങളും” - ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അല്‍പ്പം ഗ്രേ ഷേഡുണ്ട്. നായകന്‍ മോഹന്‍ലാലിനാകട്ടെ സാഹചര്യം മാറുന്നതിന് അനുസരിച്ച് ഓരോ പേരുകളാ‍ണ്.

കൊച്ചി ഷെഡ്യൂള്‍ കഴിഞ്ഞ് ഇപ്പോള്‍ ഒറ്റപ്പാലത്താണ് മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം നടക്കുന്നത്. മേയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :