മൂക്കില്ലാരാജ്യത്ത് 2: തിലകനെ ഒഴിവാക്കി?

WEBDUNIA|
PRO
1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ. രണ്ടാം ഭാഗത്തിന്‍റെ പ്രത്യേകത - ഈ ചിത്രത്തില്‍ സാക്ഷാല്‍ തിലകന്‍ ഉണ്ടാവില്ല എന്നതാണ്.

മൂക്കില്ലാ രാജ്യത്ത് - 2ല്‍ നിന്ന് തിലകനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യഭാഗത്തില്‍ അഭിനയിച്ച മുകേഷ്, സിദ്ദിഖ്, ജഗതി എന്നിവര്‍ ഈ സിനിമയിലും തുടരും. തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വമില്ല എന്നതുമാണ് ഈ ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കിയതിന്‍റെ കാരണമായി കേള്‍ക്കുന്നത്.

മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രമായിരുന്നു തിലകന്‍റേത്. ആ സിനിമയിലെ തിലകന്‍റെ പ്രകടനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നാലു ഭ്രാന്തന്‍‌മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം.

ബി ജയചന്ദ്രനാണ് മൂക്കില്ലാ രാജ്യത്ത് - 2ന്‍റെ രചന നിര്‍വഹിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. പുതുമുഖമായിരിക്കും നായിക. ലാല്‍, സുരാജ് വെഞ്ഞാ‍റമ്മൂട്, ജഗദീഷ് തുടങ്ങിയവരും താരങ്ങളായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...