മുകേഷിന്റെ നായികയായി സോണിയ മലയാളത്തില്‍

WEBDUNIA|
PRO
PRO
ഒടുവില്‍ സോണിയ അഗര്‍വാള്‍ മലയാളസിനിമയില്‍ നായികയാകുന്നു. മുകേഷിന്റെ നായികയായാണ് സോണിയ മലയാളത്തിലെത്തുന്നത്. മോഹന്‍ കുപ്ലേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകേഷിന്റെ നായികയായി അഭിനയിക്കാന്‍ സോണിയ കരാറില്‍ ഒപ്പിട്ടുവെന്നാണ് അറിയുന്നത്.

നേരത്തെ ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സോണിയ മലയാളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഡബിള്‍സില്‍ ഒരു ഐറ്റം സോംഗിലും കാമിയോ റോളിലും സോണിയ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ സത്യമില്ലെന്ന് സോണിയ തന്നെ അറിയിക്കുകയായിരുന്നു. ഡബിള്‍സ് തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതിരുന്നതിനാല്‍ സോണിയക്ക് തന്റെ തീരുമാനത്തില്‍ പിന്നീട് ഖേദിക്കേണ്ടിയും വന്നില്ല.

സംവിധായകന്‍ സെല്‍‌വരാഘവനുമായുള്ള വിവാഹമോചനത്തിന് ശേഷം നായികാപദവിയിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് സോണിയ. അതുകൊണ്ട് തന്നെ മലയാളത്തിലെ നായികവേഷത്തില്‍ സോണിയക്ക് ഏറെ പ്രതീക്ഷയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :