BIJU|
Last Updated:
ചൊവ്വ, 2 മെയ് 2017 (16:46 IST)
തന്റെ സിനിമകള്‍ ഏറ്റവും സമകാലികവും ടെക്നിക്കലി ബ്രില്യന്റുമായിരിക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെയാണ് നാലുപതിറ്റാണ്ടോളമായി എതിരാളികളില്ലാത്ത താരമായി മമ്മൂട്ടി മലയാള സിനിമ അടക്കിഭരിക്കുന്നത്. 2017ന്റെ കാര്യം തന്നെ പരിശോധിക്കാം.
ഈ വര്‍ഷം ഇതുവരെ രണ്ടുചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസായത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍, രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍പണം എന്നിവ. ഗ്രേറ്റ്ഫാദര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായപ്പോള്‍ പുത്തന്‍പണം ഹിറ്റായി. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന കണിശതയ്ക്ക് അര്‍ഹതപ്പെട്ട അംഗീകാരമാണ് ഈ വിജയം.
നവാഗതര്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ ഡേറ്റുനല്കുകയാണ് മമ്മൂട്ടി. ഇനി വരാന്‍ പോകുന്ന മമ്മൂട്ടിച്ചിത്രങ്ങളിലും ഈ ബാലന്‍സിങ് കാണാം. ശ്യാംധറിന്റെ ഫാമിലി ചിത്രം, ഷാംദത്തിന്റെ ത്രില്ലര്‍, അജയ് വാസുദേവിന്റെ മാസ് എന്റര്ടെയ്നര് എന്നിവയാണ് ഈ വര്‍ഷം തുടര്‍ച്ചയായി എത്തുന്ന മമ്മൂട്ടിച്ചിത്രങ്ങള്‍. ഇവയെല്ലാം ഗംഭീര വിജയങ്ങളാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.
മാത്രമല്ല, സിദ്ദിക്കിനെയും രണ്‍ജി പണിക്കരെയും പ്രിയദര്‍ശനെയും പോലുള്ള വമ്പന്‍ സംവിധായകരും മമ്മൂട്ടിച്ചിത്രങ്ങളുമായി ഉടനെത്തും. ഈ വര്‍ഷം മമ്മൂട്ടി കൈപ്പിടിയിലൊതുക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്.