മമ്മൂട്ടി വക്കില്‍ വേഷമണിയുന്നത് ദി ജഡ്ജിമെന്റിലല്ല ‘ഇതു വേറൊരാള്‍‘

ചെന്നൈ| WEBDUNIA|
PRO
PRD
ഏറെക്കാലത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും വക്കീല്‍വേഷത്തിലെത്തുന്നത് ന്യൂജനറേഷന്‍ സംവിധായകന്‍ വികെ പ്രകാശിന്റെ ചിത്രത്തിലൂടെയാണ്. ദി ജഡ്‌ജമെന്റ് എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേരുമാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയുമൊത്തുള്ള തന്റെ ചിത്രം ഏറ്റവും നന്നാക്കാനാണ് വികെപിയുടെ ശ്രമം.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ‘ഇതു വേറൊരാള്‍‘ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ പല്ലവി ചന്ദ്രാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ ആരംഭിച്ചു. ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വൈവി രാജേഷിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

പല്ലവി നായികയാണെന്നതല്ലാതെ എന്താണ് കഥാപാത്രത്തിന്റെ പ്രത്യേകതയെന്നത് സംബന്ധിച്ച് ഇതുവരെ അണിയറക്കാര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അടുത്ത പേജില്‍: മമ്മൂട്ടിയുടെ വക്കീല്‍ വേഷം കാണാന്‍ ആരാധകര്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :