മമ്മൂട്ടി തകര്‍ക്കുന്നു, 'കടല്‍ കടന്നൊരു മാത്തുക്കുട്ടി' ഇനി ഹിറ്റായില്ലെങ്കിലും കുഴപ്പമില്ല!
WEBDUNIA|
PRO
മമ്മൂട്ടി നായകനാകുന്ന ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ തിയേറ്ററുകളില്‍ ഏറെനാള്‍ ഓടിയില്ലെങ്കിലും, പടം ഹിറ്റായില്ലെങ്കിലും നിര്‍മ്മാതാവിന് കുഴപ്പമില്ല. കാരണം ചിത്രത്തിന്റെ മുതല്‍മുടക്ക് റിലീസിന് മുമ്പേ തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തില്‍ ചിത്രം സര്‍വകാല റെക്കോര്‍ഡാണ് ഇട്ടിരിക്കുന്നത്. അഞ്ചേമുക്കാല്‍ കോടി രൂപയ്ക്കാണ് മാത്തുക്കുട്ടിയെ ഒരു പ്രമുഖ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്നാണ് 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' നിര്‍മിച്ചത്. ഏതാണ്ട് പൂര്‍ണമായും ജര്‍മ്മനിയില്‍ ചിത്രീകരിച്ചെങ്കിലും താരതമ്യേന കുറഞ്ഞ ചെലവിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ സിനിമയും ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. മമ്മൂട്ടിയുടെ തന്നെ ‘കമ്മത്ത് ആന്റ് കമ്മത്ത്’ അഞ്ചുകോടിയോളം രൂപ സാറ്റലൈറ്റ് റൈറ്റ് നേടിയിരുന്നു. മമ്മൂട്ടിയുടെ താരമൂല്യവും രഞ്ജിത്ത് സിനിമയെന്ന സവിശേഷതയുമാണ് മാത്തുക്കുട്ടിക്ക് ഇത്രയും വലിയ സാറ്റലൈറ്റ് അവകാശത്തുക ലഭിക്കാന്‍ കാരണം.
ഓഗസ്റ്റ് മധ്യത്തോടെയാണ് മാത്തുക്കുട്ടി തിയേറ്ററുകളിലെത്തുന്നത്. മാത്തുക്കുട്ടി എന്ന് വിളിപ്പേരുള്ള പ്ലാങ്കമണ്‍ കുരുടംചാലില്‍ മാത്യു ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിക്ക് ഈ സിനിമയില്‍ രഞ്ജിത് സമ്മാനിച്ചിരിക്കുന്നത്.
അടുത്ത പേജില്‍ - ‘മാത്തുക്കുട്ടി’യെ കാത്തിരിക്കുന്ന വെല്ലുവിളികള്‍!