ബോളിവുഡ് സുന്ദരി ബിപാഷ ബസുവിന് അടുത്തിടെ ഒരു മൊബൈല്‍ ഷോക്ക് കിട്ടി. താനും കൂട്ടുകാരന് ജോണ്‍ ഏബ്രഹാമും തമ്മില്‍ പിണക്കമൊന്നുമില്ല എന്ന് പല അവസരങ്ങളിലും ആണയിട്ടിട്ടുള്ള ബിപിന്റെ മൊബൈലില്‍ നിന്ന് അവരുടെ അറിവോടെയല്ലാതെ അയച്ച ഒരു എസ്എംഎസാണ് ഇവര്‍ക്ക് ഇരുട്ടടിയായത്.
“ഹൈ ഐ ആം സിംഗിള്‍” എന്ന ഒരു സന്ദേശമാണ് ബിപിന്റെ മൊബൈലില്‍ നിന്ന് അവരുടെ സുഹൃത്തുക്കളുടെ നമ്പരുകളിലേക്ക് ആരോ അയച്ചത്. സന്ദേശം ലഭിച്ചവരെല്ലാം തങ്ങളുടെ പരിചയക്കാര്‍ക്കും ഈ ‘ഹോട്ട്’ വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്തുവത്രേ.
എന്നാല്‍, വെളിയില്‍ നടക്കുന്ന എസ്എംഎസ് ബഹളമൊന്നും അറിയാതെ തന്റെ മൊബൈല്‍ നഷ്ടപ്പെട്ടതിലുള്ള വിഷമവും പേറി മധ്യപ്രദേശിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു ബിപ്സ്. തന്റെ മൊബൈല്‍ ഹോട്ടലിലാണോ സെറ്റിലാണോ നഷ്ടമായത് എന്നറിയാതെ കുഴങ്ങിയ നടിയെ സഹായിക്കാന്‍ യൂണിറ്റിലെ അംഗങ്ങളും ശ്രമിച്ചു. എന്നാല്‍, മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമായിരുന്നു ലഭിച്ചത്.
അങ്ങനെയെങ്കില്‍ മൊബൈല്‍ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ഒരു പരാതി നല്കാന് ബിപ്സ് തീരുമാനിച്ചു. അത്ഭുതമെന്ന് പറയട്ടെ, അന്നുതന്നെ കാണാതായ മൊബൈല്‍ ബിപ്സിനു തിരികെ ലഭിച്ചു. തിരികെ ലഭിച്ച മൊബൈലിന്റെ സെന്റ് ഫോള്‍ഡര്‍ പരിശോധിച്ചപ്പോഴാണ് തന്നെ ആരോ ചതിച്ച വിവരം ബിപ്സിനു മനസ്സിലായത്.
ചതി പറ്റിപ്പോയില്ലേ? തന്റെ മൊബൈലില്‍ നിന്ന് സന്ദേശം ലഭിച്ച നാല്‍പ്പതോളം സുഹൃത്തുക്കളെയും പരിചയക്കാരെയും വിളിച്ച ബിപ്സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കേണ്ടിവന്നു!