സ്ലംഡോഗ് മില്യനറിന്റെ വിജയത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തപ്പെട്ട ഫ്രീദ ഇപ്പോള്‍ കാമുകനെ തഴഞ്ഞ മട്ടാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍, കാമുകന് റോഹന്‍ അന്റാവോയും ഫ്രിദയും തമ്മിലുള്ള വിവാഹം 2007 ല്‍ കഴിഞ്ഞു എന്നും ചിലര്‍ പറയുന്നു.
മുംബൈ സെന്റ് സേവിയേഴ്സ് കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ റോഹനുമായുള്ള ബന്ധം തുടങ്ങിയതാണത്രേ. ഇരുവരും പിരിയാനാവാത്ത തലത്തില്‍ എത്തിയതു കാരണം വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും സിനിമാ വൃത്തങ്ങള്‍ പറയുന്നു.
അവസരങ്ങള്‍ ലഭിക്കാനായി വിവാഹം രഹസ്യമായി സൂക്ഷിച്ച പ്രണയ ജോഡികള്‍ പിരിയാനാവത്തവിധം സ്നേഹിച്ചിരുന്നു. സ്ലം ഡോഗിന്റെ ചിത്രീകരണ വേളയിലും റോഹന്‍ ഫ്രീദയ്ക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ, ഒന്നും അവസാനിക്കാന്‍ അധികസമയം വേണ്ടല്ലോ. സിനിമ ഓരോ അംഗീകാരം നേടുമ്പോഴും ഫ്രീദ കാമുകനില്‍ (ഭര്‍ത്താവ്?) നിന്ന് അകലുകയാണെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്.