ഫഹദ്ഫാസില്‍ നിര്‍മാണരംഗത്തേക്ക്. ആദ്യചിത്രം നിര്‍മിക്കുന്നത് സംവിധായകന് അമല്‍ നീരദാണ്. ഫഹദ് നായകനാകുന്ന ഇയോബിന്റെ പുസ്തകം എന്ന ചിത്രമാണ് കന്നിസംരംഭം. അമല്‍ നീരദും ഫഹദ്ഫാസിലും ഇതാദ്യമായിട്ടാണ് ഒന്നിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇയോബ് എന്നയാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. യഥാര്‍ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫഹദിന് പുറമേ ലാല്‍, ജയസൂര്യ, പദ്മപ്രിയ, ഇഷാ ഷെര്‍വാണി, റീനു മാത്യൂസ്, ലെന എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു സുന്ദരികളിടെ കുള്ളനും ഭാര്യയുമായിരുന്നു അമലിന്റേതായി പുറത്തിറങ്ങിയ അവസാനചിത്രം. അഞ്ചു സുന്ദരികളിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.