ഫഹദ് ഫാസില്‍ അഭിനയിച്ചുതകര്‍ക്കുന്നു!

WEBDUNIA|
PRO
അഭിനയിച്ചുതകര്‍ക്കുകയാണ് ഫഹദ് ഫാസില്‍. കൈനിറയെ സിനിമകളാണ് ഈ യുവതാരത്തിന്. എല്ലാം വ്യത്യസ്തമായ സബ്ജക്ടുകള്‍. ലോബജറ്റ് സിനിമകള്‍ മുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ. ഒന്നിനുപിറകേ ഒന്നായി ചെയ്തുകൊണ്ടിരിക്കുന്നു.

ഫഹദ് നായകനായ ‘ഒളിപ്പോര്’ വെള്ളിയാഴ്ച റിലീസായി. ഓഗസ്റ്റ് 30നാണ് അടുത്ത റിലീസ് - ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിസ്റ്റ്’.

ആര്‍ട്ടിസ്റ്റിന് പിന്നാലെ ‘നോര്‍ത്ത് 24 കാതം’ എത്തും. നവാഗതനായ അനില്‍ രാധാകൃഷ്ണ മേനോനാണ് സംവിധായകന്‍.

ആര്‍ട്ടിസ്റ്റില്‍ ഒരു അന്ധനായ ചിത്രകാരനായാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. ആന്‍ അഗസ്റ്റിനാണ് നായിക. ഒളിപ്പോരില്‍ ഫഹദ് ഒരു ബ്ലോഗറായി എത്തുന്നു.

ഓണത്തിന് ഫഹദ് അഭിനയിച്ച ‘ഡി കമ്പനി’ റിലീസാകും. അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ ‘വണ്‍ ബൈ ടു’ എന്ന സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചുവരികയാണ് ഇപ്പോള്‍ ഫഹദ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :