ഫഹദ് അന്ധനാണ്, പ്രണയത്തിലും അഭിനയത്തിലും!

WEBDUNIA|
PRO
PRO
ഫഹദ് ഫാസിലിനെ പ്രേക്ഷകര്‍ സ്നേഹിക്കുന്നതിന് ഒരു കാരണം അഭിനയിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ്. കഥാപാത്രമായി മാറുമ്പോളും അഭിനയത്തിന്റെ അഭിനിവേശം ഈ നടനില്‍ തെളിഞ്ഞുകാണാം. ആന്‍ഡ്രിയയുമായുള്ള പ്രണയം തുറന്നു പറഞ്ഞും ഫഹദ് തന്റേടം കാട്ടി. ഇപ്പോളിതാ വെല്ലുവിളി നിറഞ്ഞ ഒരു നായകവേഷം ഏറ്റുവാങ്ങി ഫഹദ് വീണ്ടും ശ്രദ്ധേയനാകുന്നു.

ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തില്‍ അന്ധനായാണ് ഫഹദ് എത്തുന്നത്. കാഴ്ചയില്ലാത്ത ചിത്രകാരന്റെ വേഷമാണ് ഫഹദിന്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശ്യാമപ്രസാദിന്റെ കൂടെ ജോലി ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഫഹദ്. തന്റെ ഏറെ നാളത്തെ സ്വപ്‌നമാണ് സഫലമാകാന്‍ പോകുന്നതെന്നാണ് ഫഹദ് പറയുന്നത്.

ചിത്രത്തിലെ നായിക ആന്‍ അഗസ്റ്റിനാണ്. ഫഹദിന്റെ ഭാര്യയുടെ വേഷത്തിലാണ് ആന്‍ എത്തുന്നത്. പ്രണയവും വിഷാദവുമാണ് ചിത്രത്തിന്റെ കഥാതന്തു. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :