പ്രിയങ്ക ചരിത്രം സൃഷ്ടിച്ചു

PROPRO
പ്രിയങ്കാ ചോപ്രയുടെ വിജയത്തിനു പിന്നിലെ രഹസ്യമെന്താണ്? ചെയ്യുന്ന ജോലിയോട് നൂറ് ശതമാനവും നീതി പുലര്‍ത്തുക എന്നത് തന്നെ. മുന്‍ ലോകസുന്ദരിയും ബോളീവുഡ് റാണിയുമായ പ്രിയങ്കാ ചോപ്രയുടെ ആത്‌മാര്‍ത്ഥതയില്‍ ബോളീവുഡില്‍ ആര്‍ക്കും തന്നെ സംശയമില്ല. ഇക്കാര്യത്തില്‍ പ്രിയങ്ക ചരിത്രം സൃഷ്ടിച്ചു കളഞ്ഞു

അടുത്തിടെ ഊണും ഉറക്കവും മറന്ന് 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താണ് പ്രിയങ്ക ചരിത്രത്തിലേക്ക് കടന്നത്. പിന്നണിയില്‍ കേള്‍ക്കുന്ന വാര്‍ത്ത അനുസരിച്ച് പറഞ്ഞാല്‍ മധുര്‍ ഭണ്ഡാര്‍ക്കറിന്‍റെ ‘ഫാഷന്‍’ എന്ന ചിത്രത്തിനായി യാതൊരു പരാതിയും കൂടാതെ തുടര്‍ച്ചയായി 24 മണിക്കൂര്‍ പ്രിയങ്ക ഷൂട്ടിംഗില്‍ ഏര്‍പ്പെട്ടു എന്നതാണ്. പുലര്‍ച്ചെ അഞ്ച് മണിക്ക് തുടങ്ങിയ ഷൂട്ടിംഗ് രണ്ടാം ദിവസം പുലര്‍ച്ചെ വരെ തുടര്‍ന്നതായിട്ടാണ് കേള്‍ക്കുന്നത്.

വിശ്രമമില്ലാതെ പണിയെടുത്ത ഷൂട്ടിംഗ് സംഘത്തോടൊപ്പം പ്രിയങ്കയും നില്‍ക്കുകയായിരുന്നു. സുന്ദരി യാതൊരു മുഷിപ്പും പ്രകടമാക്കിയുമില്ല. തരുണ്‍‌മാന്‍ സുഖാനിയയുടെ പുതിയ ചിത്രമായ ദോസ്താനയ്‌ക്കായി മിയാമിയിലേക്ക് പറക്കുന്നതിന് മുമ്പായി ഫാഷന്‍ എന്ന ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങളില്‍ ഒന്ന് അഭിനയിച്ചു തീര്‍ക്കാന്‍ ഇതുകൊണ്ട് പ്രയങ്കയ്ക്ക് കഴിഞ്ഞു.

WEBDUNIA|
മധുര്‍ ഭണ്ഡാര്‍ക്കറും കാര്യം ശരി വച്ചിരിക്കുകയാണ്. ഒരു മികച്ച പ്രൊഫഷണലാണ് പ്രിയങ്ക എന്ന കാര്യത്തില്‍ സംശയമില്ലെന്നായിരുന്നു മധുറിന്‍റെ വാദം. താന്‍ പോലും തളര്‍ന്ന് നില്‍ക്കുമ്പോള്‍ പോലും പ്രിയങ്കയായിരുന്നു പ്രചോദനമെന്നും ഭണ്ഡാര്‍ക്കര്‍ പറയുന്നു. ബോളീവുഡിലെ മറ്റു നടിമാര്‍ കേള്‍ക്കുന്നുണ്ടോ എന്തോ?.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :