പൃഥ്വിരാജ് പോലും ഞെട്ടിക്കാണും, ഇതെന്തൊരു വീഴ്ച; ഡാര്‍വിന്‍റെ പരിണാമത്തിന് സംഭവിച്ചതെന്ത്? !

ഡാര്‍വിന്‍റെ പരിണാമത്തിന് സംഭവിച്ചതെന്ത്?

Prithviraj, Darwinte Parinamam, Chemban, Chennithala, Pinarayi, പൃഥ്വിരാജ്, ഡാര്‍വിന്‍റെ പരിണാമം, ചെമ്പന്‍, ചെന്നിത്തല, പിണറായി
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (15:47 IST)
എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട - നാല് വമ്പന്‍ ഹിറ്റുകള്‍. പൃഥ്വിരാജ് സൂപ്പര്‍താരപദവി ആഘോഷിക്കുകയാണ്. തൊടുന്നതെല്ലാം പൊന്നാകുന്ന അവസ്ഥ. എന്നാല്‍ അഞ്ചാമത്തെ വമ്പന്‍ ഹിറ്റ് മോഹിച്ച് പൃഥ്വിരാജ് ചെയ്ത ‘ഡാര്‍വിന്‍റെ പരിണാമം’ എന്ന സിനിമയുടെ അവസ്ഥ എന്താണ്?

ജിജോ ആന്‍റണി സംവിധാനം ചെയ്ത ഈ സിനിമ ഒരു ശരാശരി വിജയം മാത്രമായി മാറി. സിനിമയുടെ പ്രദര്‍ശനം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ കേരളത്തിലെ മൊത്തം കളക്ഷന്‍ എട്ടരക്കോടി രൂപയില്‍ ഒതുങ്ങി എന്നാണ് വിവരം.

കേരളത്തിന് പുറത്തും ഡാര്‍വിന്‍റെ പരിണാമം അത്ര നല്ല പ്രകടനമല്ല കാഴ്ചവച്ചത്. മൊത്തം കളക്ഷന്‍ 10 കോടിക്ക് മുകളില്‍ പോകില്ല എന്നാണ് ട്രേഡ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍. സാറ്റലൈറ്റ് അവകാശവും എല്ലാം ചേര്‍ത്താല്‍ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജിന് നഷ്ടം വരില്ല എന്നുമാത്രം.

ഡാര്‍വിന്‍റെ പരിണാമത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ഡാര്‍വിനെ അവതരിപ്പിച്ചത് ചെമ്പന്‍ വിനോദ് ജോസാണ്. അനില്‍ ആന്‍റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :