പൃഥ്വിരാജ് ജീത്തു ജോസഫിന് കിസിംഗ് സ്മൈലി അയച്ചതെന്തിന്?

ജീത്തുവിന് പൃഥ്വി ഫോണിലൂടെ കിസിംഗ് സ്മൈലി അയച്ചു!

Prithviraj, Jeethu, Oozham, Jayaram, VS, Babu, Mani, പൃഥ്വിരാജ്, ജീത്തു, ഊഴം, ജയറാം, വി എസ്, ബാബു, മാണി
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (21:42 IST)
ഊഴം എന്ന സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയം. ജീത്തു ജോസഫിനോ പൃഥ്വിരാജിനോ ചിത്രത്തിന് ഒരു നല്ല പേര് കിട്ടിയില്ല. ഒടുവില്‍ ഒരു ഇംഗ്ലീഷ് പേര് ഏതാണ്ടുറപ്പിച്ച മട്ടായി. അങ്ങനെയിരിക്കെ വീട്ടില്‍ ജീത്തു ജോസഫ് ഭാര്യയുമായി സംസാരിച്ചിരിക്കെ ‘ഊഴം എന്നിട്ടാലോ?’ എന്ന് ഭാര്യ ചോദിച്ചു. പേര് കൊള്ളാമെന്ന് ജീത്തുവിനും തോന്നി.

ഉടന്‍ തന്നെ ആ പേര് ഡിസൈന്‍ ചെയ്ത് പൃഥ്വിരാജിന് അയച്ചു. രണ്ട് കിസിംഗ് സ്മൈലികളാണ് മറുപടിയായി വന്നത്. പൃഥ്വിക്ക് ആ പേര് അത്രയ്ക്ക് ഇഷ്ടമായെന്ന് സാരം. ‘ഊഴം’ എന്നുതന്നെ പേര് ഉറപ്പിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :