പൃഥ്വിരാജിന്‍റെ പുതിയ ചിത്രം ജയിംസ് ആന്‍റ് ആലീസിന്‍റെ കഥ ഇവിടെ വായിക്കാം!

Prithviraj, James And Alice, Vedika, Sujith Vassudev, Jeethu Joseph, പൃഥ്വിരാജ്, ജയിംസ് ആന്‍റ് ആലീസ്, വേദിക, സുജിത് വാസുദേവ്, ജീത്തു ജോസഫ്
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (19:18 IST)
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ജയിംസ് ആന്‍റ് ആലീസിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊച്ചിയും ഇടുക്കിയും തിരുവല്ലയുമാണ് ലൊക്കേഷനുകള്‍. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേദികയാണ് നായിക. ഡോ.എസ് ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

ജയിംസ് എന്ന ആഡ് ഫിലിം മേക്കറായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രണയവിവാഹിതരാണ് ജയിംസും ആലീസും. സമ്പന്ന കുടുംബത്തിലെ അംഗമാണ് ആലീസ്. എല്ലാം ഇട്ടെറിഞ്ഞ് ജയിംസിനൊപ്പം ഇറങ്ങിപ്പോന്നവളാണ് അവള്‍. അവര്‍ക്ക് ഒരു മകള്‍ - പിങ്കി.

വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെയും തന്‍റെ ജോലിയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ ജയിംസിന് കഴിഞ്ഞിട്ടില്ല. അയാള്‍ അതിന്‍റെ നിരാശയിലാണ്. ആലീസ് ബാങ്ക് ഉദ്യോഗസ്ഥയാണ്. അശ്രദ്ധമൂലമോ, ഗൌരവത്തിലെടുക്കാത്തതിനാലോ ഒരു ചെറിയ കാര്യം പിന്നീട് വലിയ വിഷയമാകുകയും ജയിംസിന്‍റെയും ആലീസിന്‍റെയും ദാമ്പത്യജീവിതത്തില്‍ വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

സായികുമാര്‍, സുധീര്‍ കരമന, സുനില്‍ സുഗത, മഞ്ജു പിള്ള തുടങ്ങിയവരും ജയിംസ് ആന്‍റ് ആലീസില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :