പയ്യയുടെ ബോളിവുഡ് റീമേക്കില്‍ നായകന്‍ ദുല്‍ഖര്‍

WEBDUNIA|
PRO
PRO
കാര്‍ത്തിക്കിനെ നായകനാക്കി ലിംഗുസ്വാമി തമിഴില്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം പയ്യ ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ദുല്‍ഖര്‍ ഇതിനകതം തന്നെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു പ്രമുഖ ബാനറാണ് തമിഴില്‍ ദുല്‍ഖറുടെ ചിത്രം ഒരുക്കുന്നത്. ഹിന്ദിയിലും ഒരു തകര്‍പ്പന്‍ തുടക്കമായിരിക്കണമെന്ന കരുതലിലാണ് പയ്യയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടല്‍ ഉടന്‍ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. അഞ്ജലി മേനോന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അന്‍‌വര്‍ റഷീദാണ്.

പയ്യയുടെ റീമേക്ക് അവകാശം ബോളിവുഡ് നിര്‍മ്മാതാവിന് വിറ്റിരുന്നുവെന്ന് ലിംഗുസ്വാമി പറഞ്ഞു. ദുല്‍ഖര്‍ ചിത്രത്തിലെ നായകനായേക്കുമോയെന്ന് അറിയില്ലെന്ന് ലിംഗു‌സ്വാമി പറഞ്ഞു. അര്‍ജുന്‍ കപൂറിനെ നായകനാക്കി ചിത്രം ഹിന്ദിയില്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് തിരക്കുകള്‍ കാരണം ഒഴിവാകുകയായിരുന്നുവെന്നും ലിംഗുസ്വാമി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :