Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (14:16 IST)
നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമയ്ക്ക് സാന്റ മരിയ എന്ന് പേരിട്ടു. നവാഗതനായ ഗൌതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു കന്നഡ ചിത്രത്തിന്റെ റീമേക്കാണ്.
തമിഴ്നാടിന്റെ തീരദേശ പ്രദേശങ്ങളില്‍ ചിത്രീകരിക്കുന്ന സാന്റ മരിയ ഒരു ക്രൈം ത്രില്ലറാണ്. ശ്രദ്ധ ശ്രീനാഥാണ് നായിക. ഒരു ക്രൈം റിപ്പോര്‍ട്ടറുടെ റോളിലാണ് ശ്രദ്ധ എത്തുന്നത്.
തൂത്തുക്കുടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സാന്റ മരിയയുടെ ലൊക്കേഷനില്‍ നിവിന്‍ പോളി ഉടനെ ജോയിന്‍ ചെയ്യും. ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് നിവിന്‍ പോളി.