നയന്‍‌താര സെറ്റിലുള്ളപ്പോള്‍ ചിമ്പുവിന് കാര്യങ്ങള്‍ അത്ര പന്തിയല്ല!

WEBDUNIA|
നയന്‍‌താരയും ചിമ്പുവും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ പലരും മൂക്കത്ത് വിരല്‍ വച്ചു. എന്തൊക്കെ വിവാദങ്ങള്‍ പണ്ട് പുകഞ്ഞുകത്തിയതാ. എന്നിട്ടും വല്ല കൂസലുമുണ്ടോ രണ്ടുപേര്‍ക്കും? എന്നൊക്കെ അങ്ങുമിങ്ങും നിന്ന് കാതില്‍ കാതില്‍ പറഞ്ഞു.

എന്നാല്‍ നയന്‍‌താരയുടെ നിലപാട് വ്യത്യസ്തമായിരുന്നു. ചിമ്പുവിനോട് കൂട്ടുകൂടുന്നതില്‍ തെറ്റില്ല. പ്രഭുദേവയാണ് അതിലും ഭയങ്കരന്‍. അയാളോട് ക്ഷമിക്കുന്ന പ്രശ്നമേ ഇല്ല.

എന്തായാലും നയന്‍സും ചിമ്പുവും ഒരുമിച്ചുള്ള സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. തമിഴിലെ പ്രശസ്ത സംവിധായകനായ പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ പക്ഷേ ചിമ്പു അസ്വസ്ഥനാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പ്രശ്നം നയന്‍‌താരയല്ല. ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവരും ഷൂട്ടിംഗ് കാണാന്‍ വന്നവരുമാണ്.

നയന്‍‌താരയുമായുള്ള എന്തെങ്കിലും ഡയലോഗ് ചിമ്പു പറയാനൊരുങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ചിമ്പുവിലേക്ക് നീളുന്നുവത്രേ. നയന്‍സിന്‍റെ പ്രതികരണം എങ്ങനെ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നുവത്രേ. ഈ പ്രശ്നം നയന്‍‌താര ശ്രദ്ധിക്കാതെ വിട്ടെങ്കിലും ചിമ്പുവിന് ഇത് വലിയ കുഴപ്പമുണ്ടാക്കി. ഏകാഗ്രതയോടെ അഭിനയിക്കാന്‍ ചിമ്പുവിന് കഴിയുന്നില്ല എന്നാണ് ലൊക്കേഷനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ പ്രശ്നത്തില്‍ ചിമ്പുവിനെ സഹായിക്കാന്‍ നയന്‍‌താരയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :