തമിഴില്‍ നിന്ന് നയന്‍സ് ഔട്ട്‌!

WEBDUNIA|
PRO
തമിഴ് സിനിമയില്‍ നിന്ന് താരസുന്ദരി നയന്‍‌താര പൂര്‍ണമായും ഔട്ടായെന്ന് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍. ഇത് മനസിലാക്കി നയന്‍‌താര, താന്‍ സ്ഥിരമായി താമസിച്ചിരുന്ന ഹോട്ടല്‍‌മുറി വെക്കേറ്റു ചെയ്ത് കേരളത്തിലേക്ക് തിരികെയെത്തിയെന്നാണ് വിവരം.

ആര്യ നായകനാകുന്ന ‘ബോസ് എങ്കിറ ഭാസ്കരന്‍’ എന്ന ചിത്രം മാത്രമാണ് നയന്‍‌സിന്‍റേതായി ഇനി തമിഴില്‍ റിലീസാകാനുള്ളത്. ഈ ചിത്രം പൂര്‍ത്തിയാക്കി തമിഴ് സിനിമകള്‍ക്കായി കാത്തിരുന്ന നയന്‍‌താരയെ തേടി നിര്‍മ്മാതാക്കളോ സംവിധായകരോ എത്തിയില്ലത്രേ. ആരും വിളിക്കാതായതോടെ നയന്‍‌സ് കേരളത്തിലേക്ക് തിരികെയെത്തുകയായിരുന്നു.

രജനീകാന്തിനൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച നയന്‍‌താര വിജയ്, അജിത്, സൂര്യ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായിരുന്നു. ഇടക്കാലത്ത് തമിഴകത്തെ ഒന്നാം നമ്പര്‍ നായികയായി നയന്‍‌താര മാറിയിരുന്നു. എന്നാല്‍ നടനും സംവിധായകനുമായ പ്രഭുദേവയുമായി പ്രണയത്തിലാണെന്ന് നയന്‍‌സ് തന്നെ പരസ്യമായി സമ്മതിച്ചതോടെ താരത്തിന്‍റെ മാര്‍ക്കറ്റ് ഇടിഞ്ഞുതാഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ‘എലക്ട്ര’യാണ് നയന്‍‌താരയുടെ മലയാള ചിത്രം. പ്രകാശ്‌രാജ്, മനീഷാ കൊയ്‌രാള എന്നിവരും ഈ ചിത്രത്തില്‍ നയന്‍‌സിനൊപ്പം അഭിനയിക്കുന്നുണ്ട്. മറ്റു മലയാള ചിത്രങ്ങളിലേക്കൊന്നും നയന്‍‌താരയെ ക്ഷണിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :