ട്രോളര്‍മാര്‍ക്ക് ഒരൊറ്റ നയമേ ഉള്ളൂ തിരുമേനീ... കസബയുടെ കാര്യത്തിലുമതേ, അടൂരിന്‍റെ കാര്യത്തിലുമതേ... !

ട്രോളിന് കച്ചവടമെന്നോ കലാമൂല്യമെന്നോ ഇല്ല, കസബയ്ക്കും കിട്ടും അടൂരിനും കിട്ടും!

Kasaba, Adoor, Mammootty, Renji Panicker, Schzylan, Pinneyum, Dileep, Dr.Biju, Vinod Mankara, Kavya, കസബ, അടൂര്‍, മമ്മൂട്ടി, രണ്‍ജി പണിക്കര്‍, ശൈലന്‍, പിന്നെയും, ദിലീപ്, ഡോ.ബിജു, വിനോദ് മങ്കര, കാവ്യ
Last Updated: വെള്ളി, 26 ഓഗസ്റ്റ് 2016 (15:45 IST)
ആരെയെങ്കിലും ട്രോളാന്‍ മലയാളികളെ കഴിഞ്ഞിട്ടേയുള്ളൂ മറ്റുള്ളവര്‍. എന്തെങ്കിലുമൊരു ചെറിയ പാളിച്ച ആര്‍ക്കെങ്കിലും പറ്റിയാല്‍ തൊട്ടടുത്ത നിമിഷം അത് ട്രോള്‍ ആകുമെന്നുറപ്പാണ്. അത് സിനിമയുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും. കസബയുടെ കാര്യത്തിലായാലുമതേ, അടൂരിന്‍റെ കാര്യത്തിലായാലുമതേ, ട്രോളര്‍മാര്‍ക്ക് യാതൊരു ദയയുമില്ല.

റിലീസായപ്പോള്‍ അതിന് മേല്‍ ചൊരിഞ്ഞ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കണക്കില്ല. ആദ്യലുക്ക് പോസ്റ്റര്‍ മുതല്‍ പടം റിലീസാകുന്നതുവരെയും അത് തുടര്‍ന്നു. കസബ റിലീസായപ്പോള്‍ അതിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ട്രോളര്‍മാര്‍ക്ക് ചാകരയ്ക്ക് വകയൊരുക്കി.

ഇപ്പോഴിതാ, അടൂര്‍ ഗോപാലകൃഷ്ണന്‍റെ സമയമാണ്. ‘പിന്നെയും’ എന്ന സിനിമയ്ക്ക് നേരെയാണ് ട്രോള്‍ പെരുമഴ. ഡോ.ബിജു, വിനോദ് മങ്കര, ശൈലന്‍ തുടങ്ങിയ പ്രമുഖരുടെ വിമര്‍ശനങ്ങള്‍ വേറെയും. അടൂര്‍ അതിനെല്ലാം മറുപടി പറയാന്‍ കൂടി നിന്നതോടെ ട്രോളര്‍മാര്‍ കൂട്ടത്തോടെ അങ്ങോട്ടുതിരിഞ്ഞിരിക്കുകയാണ്.

എന്തായാലും സര്‍ക്കാസത്തിലൂടെ ശുദ്ധമാക്കുന്ന മലയാളിശൈലിയുടെ മുമ്പില്‍ സെലിബ്രിറ്റികളുടെ ഓരോ പ്രവര്‍ത്തിയും വാക്കും സൂക്ഷിച്ചാകുന്നത് നന്ന്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :