ഞാന്‍ നിന്നെ വിശ്വസിക്കുന്നു, ആരൊക്കെ കരിവാരിതേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പം ഉണ്ട്: ലാല്‍ ജോസ്

എനിക്ക് നിന്നെ നന്നായി അറിയാം, ഞാന്‍ നിന്നോടൊപ്പം ഉണ്ട്: ലാല്‍ജോസ്

aparna| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (14:30 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപിനു പിന്തുണയുമായി സംവിധായകന്‍ ലാല്‍ജോസ്. കഴിഞ്ഞ 26 വര്‍ഷങ്ങളായി തനിക്ക് ദിലീപിനെ നന്നായി അറിയാമെന്നും ആരൊക്കെ കരിവാരിതേക്കാന്‍ ശ്രമിച്ചാലും ദിലീപിനൊപ്പം താന്‍ ഉണ്ടാകുമെന്നും ലാല്‍ജോസ് വ്യക്തമാക്കി.

ലാല്‍ജോസിന്റെ കുറിപ്പ് വായിക്കാം:

‘ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും. –ലാല്‍ ജോസ് പറഞ്ഞു.

ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നെന്ന് അജു വര്‍ഗീസ് പറഞ്ഞിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് സലിം കുമാറും വ്യക്തമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :