ഞാന്‍ ഒരാളെ കണ്ടെത്തി, വീട്ടില്‍ പറയുകയും ചെയ്തു: ഭാവന

WEBDUNIA|
PRO
തെന്നിന്ത്യയുടെ പുതിയ ഹരം ഭാവനയുടെ വിവാഹം ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്കുമുമ്പേ പ്രചരിക്കുന്നതാണ്. ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുകയും ചെയ്തു. ഇപ്പോഴും നിഷേധിച്ചുകൊണ്ടേ ഇരിക്കുന്നു. “വിവാഹമോ... എനിക്കോ? വിവാഹം കഴിക്കുന്നതിനെക്കുറിച്ചൊന്നും അടുത്തൊന്നും ആലോചിക്കുന്നതേയില്ല” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കുന്നു.

“ഞായറാഴ്ച ജാതകം നോക്കുന്നു, തിങ്കളാഴ്ച ഒരാളെ കാണുന്നു, ബുധനാഴ്ച ജാതകം കൈമാറുന്നു, വെള്ളിയാഴ്ച കല്യാണം കഴിക്കുന്നു... ഈ വക ഏര്‍പ്പാടിനൊന്നും എന്നെ കിട്ടില്ല. വിവാഹം എന്നത് ആജീവനാന്ത ബന്ധമാണ്. അങ്ങനെയൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ നമുക്ക് അയാളെ നന്നായി മനസിലാക്കണം. അയാള്‍ക്ക് നമ്മളെയും മനസിലാകണം. അങ്ങനെയാണെങ്കിലേ ജീവിതം മുന്നോട്ടു പോകൂ. അല്ലാതെ അപരിചിതനായ ഒരാളിനുമുന്നില്‍ തല വച്ചുകൊടുക്കാന്‍ ഞാനില്ല” - ഭാവന വ്യക്തമാക്കുന്നു.

അപരിചിതനായ ഒരാളെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ലെന്നാണ് ഭാവന പറയുന്നത്. അങ്ങനെയാണെങ്കില്‍, ഭാവന ആരെയെങ്കിലും മനസില്‍ കണ്ടിട്ടുണ്ടോ. “ഉണ്ട്” എന്ന് ഭാവന തുറന്നു പറയുന്നു.

“ഞാന്‍ ഒരാളെ കണ്ടെത്തി. ഈ വിവരം വീട്ടില്‍ എല്ലാവര്‍ക്കും അറിയാം” - ഭാവന പറയുന്നു. ആരായിരിക്കും ആ ആള്‍?

ഭാവനയുടെ മനസ് കീഴടക്കിയ ‘ആ ആള്‍’ - അടുത്ത പേജില്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :