മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിനുവേണ്ടി ജയസൂര്യ 10 കിലോ ശരീരഭാരം കുറയ്ക്കുന്നു. ഫെബ്രുവരിയില്‍ പാലക്കാട്ട് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മെഡിക്കല്‍ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് അപ്പോത്തിക്കിരി.
ജയസൂര്യയ്ക്കൊപ്പം സുരേഷ്ഗോപിയും ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആസിഫ് അലിയും ചിത്രത്തിലെ പ്രധാന താരമാണ്.
‘മേല്‍വിലാസം’ എന്ന മികച്ച ചിത്രത്തിലൂടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസ്. അറമ്പന്‍കുടിയില്‍ സിനിമാസിന്റെ ബാനറില്‍ ഡോ. ബേബി മാത്യുവും ഡോ. ജോര്‍ജ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ ഹരിനായര്‍, പ്രൊജക്ട് ഡിസൈനര്‍ സജിത്ത് കൃഷ്ണന്. ഫെബ്രുവരി 20നാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ജയസൂര്യ ഇപ്പോള്‍ സൂപ്പര്‍താര പദവിയിലാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുചിത്രങ്ങള്‍ - മങ്കിപെന്‍, പുണ്യാളന് അഗര്‍ബത്തീസ് എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളും കഥയും തെരഞ്ഞെടുത്ത് മുന്നേറാനാണ് ജയസൂര്യയുടെ പദ്ധതി.