കോച്ചടൈയാന്‍ 100 കോടി ക്ലബിലേക്ക്

Last Modified ചൊവ്വ, 27 മെയ് 2014 (17:19 IST)
രജനികാന്തിന്‍റെ അനിമേഷന്‍ ചിത്രം കോച്ചടൈയാന്‍ വന്‍ വിജയത്തിലേക്ക്. ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ 100 കോടി ക്ലബില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു ദിവസങ്ങള്‍ക്കുള്ളില്‍ 42 കോടി രൂപയാണ് കോച്ചടൈയാന് ലഭിച്ചിരിക്കുന്ന ഗ്രോസ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് 30 കോടി രൂപയും വിദേശരാജ്യങ്ങളില്‍ നിന്ന് 12 കോടി രൂപയും കളക്ഷന്‍ ലഭിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ലോകമെമ്പാടുമായി 3000 തിയേറ്ററുകളിലാണ് കോച്ചടൈയാന്‍ പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ 425 തിയേറ്ററുകളിലാണ് പടം റിലീസ് ചെയ്തത്. കേരളത്തില്‍ 90 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. 130 കോടി രൂപയാണ് കോച്ചടൈയാന്‍റെ മുടക്കുമുതല്‍. 10 ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ ലാഭം കണ്ടെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗന്ദര്യ രജനികാന്ത് ആണ് കോച്ചടൈയാന്‍ സംവിധാനം ചെയ്തത്. പദുക്കോണാണ് ചിത്രത്തിലെ നായിക. മോഷന്‍ ക്യാപ്ചര്‍ ടെക്നോളജി ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നിരൂപകര്‍ ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് നടത്തിയതെങ്കിലും ആരാധകര്‍ ചിത്രം ഏറ്റെടുത്തതോടെ മഹാവിജയത്തിലേക്ക് കുതിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :