കുടുംബങ്ങള്‍ ഏറ്റെടുത്തു, അച്ഛാദിന്‍ സൂപ്പര്‍ഹിറ്റ് !

അച്ഛാദിന്‍, മമ്മൂട്ടി, മാര്‍ത്താണ്ഡന്‍, ബഹുബലി
Last Modified ചൊവ്വ, 21 ജൂലൈ 2015 (14:16 IST)
വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി മഹാവിജയമാകുകയാണ് മമ്മൂട്ടിയുടെ അച്ഛാദിന്‍. കുടുംബങ്ങള്‍ ഏറ്റെടുത്തപ്പോള്‍ റംസാന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച വിജയമാണ് ഈ സൂപ്പര്‍ എന്‍റര്‍ടെയ്നര്‍ നേടുന്നത്. റിലീസായ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും മികച്ച ഗാനരംഗങ്ങളും മനസില്‍ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങളും കൊണ്ടാണ് ജനപ്രീതി നേടുന്നത്. ആദ്യ ദിനങ്ങളില്‍ സിനിമയെക്കുറിച്ച് പരന്ന സമ്മിശ്രാഭിപ്രായം കളക്ഷനെ ബാധിച്ചുവെങ്കിലും പിന്നീട് മൌത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നിലെത്തുകയായിരുന്നു.

ബാഹുബലി, ബജ്‌രംഗി ബായിജാന്‍ തുടങ്ങിയ വമ്പന്‍ അന്യഭാഷാ ചിത്രങ്ങളോടാണ് അച്ഛാദിന്‍ മത്സരിക്കുന്നത്. അച്ഛാദിന്‍ ഒരു ചെറിയ ചിത്രമാണ്. നിറയെ തമാശകളും കണ്ണുനനയിക്കുന്ന രംഗങ്ങളും നല്ല പാട്ടുകളുമുള്ള എന്‍റര്‍ടെയ്നര്‍. മമ്മൂട്ടിയുടെ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്കാണ് ആദ്യ ദിനങ്ങളില്‍ ചെറിയ നിരാശ തോന്നിയത്. പിന്നീട് സിനിമയുടെ നന്‍‌മ തിരിച്ചറിഞ്ഞതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററിലേക്കൊഴുകുകയായിരുന്നു.

മമ്മൂട്ടിക്ക് ‘ഇമ്മാനുവല്‍’ എന്ന ഹിറ്റ് സമ്മാനിച്ച എ സി വിജീഷ് അതിലും മികച്ച ഒരു തിരക്കഥയാണ് അച്ഛാ ദിന്നിലൂടെ നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :