കിംഗ് ലയര്‍ സൂപ്പര്‍ഹിറ്റ്, എന്നാല്‍ 2 കണ്‍‌ട്രീസിനോളം വരില്ല!

കിംഗ് ലയര്‍ വന്‍ ഹിറ്റ്!

King Liar, Siddiq Lal, 2 Countries, Mammootty, Mohanlal, Dileep, കിംഗ് ലയര്‍, സിദ്ദിക്ക് ലാല്‍, 2 കണ്‍‌ട്രീസ്, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (14:30 IST)
ദിലീപ് നായകനായ സിദ്ദിക്ക് ലാല്‍ ചിത്രം കിംഗ് ലയര്‍ തകര്‍പ്പന്‍ വിജയം നേടുന്നു. ചിത്രം 18 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഗ്രോസ് കളക്ഷന്‍ 13.84 കോടി രൂപയാണ്. ഈ വാരം തന്നെ ചിത്രം 20 കോടിയോട് അടുക്കുമെന്നാണ് സൂചന.

എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഈ സിനിമയ്ക്ക് കഴിയാതെ പോയത് കളക്ഷനില്‍ ഇടിവ് സംഭവിക്കാന്‍ കാരണമായതായി ട്രേഡ് പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു. സിദ്ദിക്ക് ലാല്‍ ചിത്രം എന്ന നിലയ്ക്ക് മറ്റൊരു ഗോഡ് ഫാദറോ റാംജിറാവുവോ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് അത്ര മികച്ച സിനിമയല്ല കാണാന്‍ കഴിഞ്ഞത്.

മാത്രമല്ല, ഇതിലും മികച്ച കോമഡിയനുഭവമായി ദിലീപിന്‍റെ കഴിഞ്ഞ ചിത്രം ‘2 കണ്‍‌ട്രീസ്’ നിലനില്‍ക്കുകയാണ്. അതുമായി താരതമ്യപ്പെടുത്തല്‍ ഉണ്ടായതും കിംഗ് ലയറിന്‍റെ കളക്ഷനില്‍ കുറവുവരാന്‍ കാരണമായി.

ആദ്യദിനത്തില്‍ ഒന്നരക്കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ കിംഗ് ലയര്‍ നാലുദിവസം കൊണ്ട് സമ്പാദിച്ചത് 5.32 കോടിയാണ്. എന്നാല്‍ അതിന് ശേഷം ചിത്രത്തിന്‍റെ കളക്ഷനില്‍ ഇടിവുണ്ടാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :