കാത്തിരിപ്പ് സഫലമായി; ആ കൊച്ച് സുന്ദരിയെ കണ്ട സന്തോഷം ചിത്ര പങ്കുവെയ്ക്കുന്നു....

പാട്ടിന് മുന്‍പില്‍ ചിത്ര പോലും മുട്ടുകുത്തി; മുപ്പതുമാസം പ്രായമുള്ള ആ കുഞ്ഞിനെ അറിയണ്ടേ?

AISWARYA| Last Updated: ശനി, 27 മെയ് 2017 (17:03 IST)
ഈ കൊച്ച് ഗായികയെ അറിയാമോ? കെ എസ് ചിത്രയെ പോലും പാടി തോല്‍പ്പിച്ച ഒരു കൊച്ച് സുന്ദരിയാണിവള്‍. ചിത്ര സിനിമയ്ക്ക് വേണ്ടി ആലപിച്ച മഞ്ഞപ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്നു തുടങ്ങുന്ന പാട്ടാണ് രുക്മണി എന്ന കുട്ടി പാടിയത്. സോഷ്യല്‍ മീഡിയ വഴി വൈറലായ ഈ വീഡിയോയുടെ ഉറവിടം തേടി ഗായിക രംഗത്തെത്തുകയായിരുന്നു. ആര്‍ക്കെങ്കിലും ഈ കുട്ടിയെ അറിയാമെങ്കില്‍ കണ്ടെത്തി തരണമെന്ന് ചിത്ര അപേക്ഷിച്ചിരുന്നു.

എന്നാല്‍ പിന്നീട് താന്‍ മാസങ്ങളായി കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടിയെ കണ്ടെത്തിയിരിക്കുകയാണെന്ന് ചിത്ര പറയുന്നു. ആ വാര്‍ത്തയും ഫേസ്ബുക്കിലുടെ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞ രുക്മണിയുടെ കൂടെയുള്ള ചിത്രവും പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞ പ്രസാദം തുടങ്ങുന്ന ഗാനത്തിന് പുറമേ ചിത്ര പാടിയ
ചീര പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന നീല കുരുവികളെ എന്ന പാട്ടും വാവ പാടിയിരുന്നു.

ചിത്രയുടെ ഫേസ്ബുക്ക് പോസ്‌റ്റ്






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :