aparna|
Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:58 IST)
ഇളയദളപതിയിൽ നിന്നും ദളപതിയിലേക്ക് വിജയെ ഉയർത്തിയ പടമാണ് മെർസൽ. അറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വിവാദത്തോടൊപ്പം വമ്പൻ കളക്ഷനുമാണ് സ്വന്തമാക്കി മുന്നേറുന്നത്.
തിരക്കഥാകൃത്ത് എഴുതുന്ന സംഭാഷണം നായകൻ പറയുമ്പോൾ അത് പൂർണമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ലെന്നും അത് ജനങ്ങൾ സ്വീകരിച്ചാൽ അക്കാര്യത്തിൽ എഴുത്തുകാരനും സംവിധായകനും വിജയിച്ചുവെന്നും നടനും സംവിധായകനുമായ
രൺജി പണിക്കർ പറയുന്നു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിക്കുന്നത്.
സിനിമയിൽ സത്യം മാത്രമേ പറയാവൂ എന്ന ശഠിക്കാനാകില്ലല്ലോ. കയ്യടി കിട്ടുമെന്നു കരുതി നമുക്ക് കൃത്യമായി ആസൂത്രണം ചെയ്ത് പഞ്ച് ഡയലോഗ് എഴുതാൻ പറ്റില്ലെന്നും രൺജി പണിക്കർ പറയുന്നു.