ഉദയനെ മോഷ്ടിച്ചു; റോഷന്‍ കോടതിയിലേക്ക്

PROPRO

അതെ, ഉദയനാണ് താരത്തിന്‍റെ ഹിന്ദി റീമേക്ക് ‘ഷോര്‍ട്ട് കട്ട്’ ഇന്നു റിലീസായി. നീരജ് വോറയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ ക്രെഡിറ്റ് പട്ടികയിലെവിടെയും റോഷന്‍റെയോ ശ്രീനിവാസന്‍റെയോ പേരില്ല. തന്‍റെ അനുവാദമില്ലാതെ ഉദയനാണ് താരം റീമേക്ക് ചെയ്തതിന് ഹിന്ദി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

അനില്‍ കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഉദയന്‍റെ ഹിന്ദി റീമേക്ക് ഒരുക്കുമെന്നായിരുന്നു നേരത്തേ കേട്ടിരുന്നത്. അനില്‍ തന്നെ ചിത്രം നിര്‍മ്മിക്കാനും പദ്ധതിയിട്ടു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. സംവിധായകന്‍റെ സ്ഥാനത്തു നിന്ന് റോഷന്‍ ഔട്ട്. തിരക്കഥാകൃത്തിന്‍റെ സ്ഥാനത്ത് അനീസ് ബസ്മിയും സംവിധായകന്‍റെ സ്ഥാനത്ത് നീരജ് വോറയും വന്നു. അക്ഷയ് ഖന്നയും അര്‍ഷദ് വര്‍സിയും നായകന്‍‌മാര്‍. നിര്‍മ്മാണം അനില്‍ കപൂര്‍ തന്നെ.

IFMIFM

WEBDUNIA| Last Modified വെള്ളി, 10 ജൂലൈ 2009 (17:16 IST)
തനിക്ക് താരമാകാന്‍ വേണ്ടി തിരക്കഥ മോഷ്ടിക്കുന്ന ഒരു യുവാവിനെക്കുറിച്ചായിരുന്നു ‘ഉദയനാണ് താരം’ എന്ന സിനിമ. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ചിത്രം തമിഴില്‍ വെള്ളിത്തിരൈ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ഉദയനാണ് താരം ഹിന്ദിയില്‍ റീമേക്ക് ചെയ്യണമെന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം നടന്നില്ലെന്നതു പോകട്ടെ, തന്‍റെ സിനിമയുടെ കഥ മോഷ്ടിച്ച് ഒരു ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് കണ്ടു നില്‍ക്കേണ്ട ഗതികേടും റോഷനുണ്ടായി.

തിരക്കഥ മുഴുവന്‍ അനീസ് ബസ്മി മാറ്റിയെഴുതിയെന്നും ഇപ്പോള്‍ ഉദയനുമായി കാര്യമായ സാദൃശ്യം ഷോര്‍ട്ട് കട്ടിനില്ലെന്നുമാണ് പറയുന്നത്. എന്തായാലും തിരക്കഥ മോഷ്ടിച്ച് സൂപ്പര്‍ സ്റ്റാറായ രാജപ്പന്‍ തെങ്ങുമ്മൂടിന്‍റെ കഥ പറയുന്ന ഉദയനാണ് താരത്തിന് ഇങ്ങനെയൊരു ഗതി വന്നല്ലോയെന്നാണ് ചിത്രത്തിന്‍റെ ആരാധകര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :