ഇഴുകിച്ചേര്‍ന്ന് അഭിനയിക്കില്ല, ചുംബനം ഒട്ടുമേയില്ല; ‘പ്രേമം’ നായിക മഡോണയുടെ ചില ചെറിയ വാശികള്‍ !

സഹതാരം സുഹൃത്താണെങ്കില്‍ ചെറിയ റൊമാന്‍റിക് സീനുകള്‍ ആകാം: മഡോണ

Madonna Sebastian, Premam, Malar, Dileep, Jisha, മഡോണ, പ്രേമം, മലര്‍, ദിലീപ്, ജിഷ
Last Modified വ്യാഴം, 16 ജൂണ്‍ 2016 (17:18 IST)
സഹതാരവുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതില്‍ താന്‍ ഒട്ടും കം‌ഫര്‍ട്ടബിളല്ലെന്ന് ‘പ്രേമം’ എന്ന മെഗാഹിറ്റിലൂടെ പ്രശസ്തയായ നടി മഡോണ. പ്രേമത്തിലെ സെലിനെ അനശ്വരയാക്കിയ ശേഷം ലഭിച്ച ചില സിനിമകളില്‍ മഡോണയ്ക്ക് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു.

ക്യാമറയ്ക്ക് മുന്നില്‍ സഹതാരവുമായി റൊമാന്‍റിക് രംഗങ്ങളും ചുംബന രംഗങ്ങളും അഭിനയിക്കുക എന്നത് തനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സഹതാരം വളരെ അടുത്ത സുഹൃത്താണെങ്കില്‍ ചെറിയ ചില റൊമാന്‍റിക് സീനുകളൊക്കെ ആകാമെന്നാണ് മഡോണയുടെ നിലപാട്.

പ്രേമത്തിന് ശേഷം മഡോണ അന്യാഭാഷാ ചിത്രങ്ങളിലേക്ക് കടന്നു. തമിഴില്‍ മഡോണ നായികയായ ‘കാതലും കടന്നുപോകും’ എന്ന സിനിമ സൂപ്പര്‍ഹിറ്റായി. ദിലീപിന്‍റെ നായികയായി കിംഗ് ലയറില്‍ അഭിനയിച്ച മഡോണ ഇപ്പോള്‍ തന്‍റെ സ്വന്തം മ്യൂസിക് ബാന്‍ഡായ എവര്‍ ആഫ്റ്ററുമായി തിരക്കിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :