Last Modified വെള്ളി, 10 ഫെബ്രുവരി 2017 (17:46 IST)
മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രത്യേകതയുള്ള ഒന്നാണ് ‘വിഷ്ണുലോകം’. കമല്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ തെരുവ് സര്‍ക്കസുകാരുടെ കഥയാണ് ചര്‍ച്ച ചെയ്തത്.
മോഹന്‍ലാല്‍ ശംഭു എന്ന സൈക്കിള്‍ യജ്ഞക്കാരനായി വേഷമിട്ടു. ശാന്തികൃഷ്ണയും ഉര്‍വശിയുമായിരുന്നു നായികമാര്‍. മുരളി വില്ലനായി. ജഗദീഷിനും മികച്ച കഥാപാത്രമായിരുന്നു.
‘കസ്തൂരി എന്‍റെ കസ്തൂരി’, ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ’, ‘ആദ്യ വസന്തമേ...’, ‘ആവാരാഹും...’ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായി. ടി എ റസാഖ് തിരക്കഥയെഴുതിയ വിഷ്ണുലോകം ശരാശരി വിജയം നേടിയ സിനിമയാണ്.
എന്നാല്‍ കമലിന് തന്‍റെ സിനിമകളില്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് വിഷ്ണുലോകം. “പൂക്കാലം വരവായിക്ക് ശേഷം ഞാന്‍ വീണ്ടും സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലേക്ക് മടങ്ങിയെത്തിയ സിനിമയായിരുന്നു വിഷ്ണുലോകം. കച്ചവടലക്‍ഷ്യം മാത്രം മുന്‍നിര്‍ത്തി എടുത്ത സിനിമയാണ് അത്. ഒരു പ്രത്യേകതയും അവകാശപ്പെടാനില്ല. പ്രൊഡ്യൂസര്‍ക്ക് കാശുകിട്ടാന്‍ വേണ്ടിമാത്രം എടുത്ത ചിത്രം. എന്‍റെ സിനിമകളുടെ കൂട്ടത്തില്‍ ഞാന്‍ ഇഷ്ടപ്പെടാത്ത ഒരു ചിത്രം കൂടിയാണിത്” - ഒരിക്കല്‍ കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.