ആ ഒരു കാരണം കൊണ്ടാണ് ഞാന്‍ അഭിനയത്തിലേക്ക് തിരിഞ്ഞത്: ദുല്‍ഖര്‍ സല്‍മാന്‍

സംവിധായകന്‍ ആവുക എന്നത് എന്റെ എക്കാലത്തേയും ആഗ്രഹമാണ്: ദുല്‍ഖര്‍ സല്‍മാന്‍

aparna| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (17:13 IST)
മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യൂത്ത് നടന്‍ ആരെന്ന് ചോദിച്ചാല്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരിക്കും ഉത്തരം. അഭിനയമായിരുന്നില്ല മറിച്ച് സംവിധാനമായിരുന്നു തന്റെ ലക്ഷ്യമെന്ന് ദുല്‍ഖര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു സംവിധായകന്‍ ആവുക എന്നത് തന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നുവെന്ന് മലയാളികളുടെ സ്വന്തം ഡിക്യു പറയുന്നു. എന്നാല്‍ എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒരുപാട് പിന്നിലാണ്. സംവിധായകന്‍ ആകണമെന്ന് ആഗ്രഹമുണ്ട്. ‘സംവിധായകന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍, അയാള്‍ അഭിനയത്തില്‍ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. പിന്നെ, അച്ഛനുമായുള്ള താരതമ്യങ്ങളും. അങ്ങനെയാണ് ഭയമുള്ള കാര്യം ചെയ്യാന്‍ തീരുമാനിച്ചതും അഭിനയത്തിലേക്ക് വന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :