അമൽ നീരദും ആഷിഖ് അബുവും ഒന്നിക്കുന്നു! നായകൻ ടൊവീനോ തോമസ്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ടൊവീനോ തോമസ്

aparna shaji| Last Modified തിങ്കള്‍, 22 മെയ് 2017 (12:53 IST)
മഞ്ജു വാര്യരും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായ റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മായാനദി' എന്ന് പേരിട്ടു. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. ടോവിനോ തോമസ് ആണ് ചിത്രത്തിൽ നായകൻ ആകുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.

നിവിൻ പൊളി നായകൻ ആകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലെ നായിക ആണ് ഐശ്വര്യ. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് ഇത്. റെക്സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും.


അഞ്ച് സുന്ദരികള്‍ എന്ന ചലച്ചിത്ര സമുച്ചയത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത ഗൗരി എന്ന സിനിമയുടെ ആശയം അമല്‍ നീരദിന്റേതായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :