Last Updated:
ചൊവ്വ, 7 ഒക്ടോബര്‍ 2014 (14:36 IST)
അഞ്ചാന് എന്ന സിനിമയില്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്നു സൂര്യ. അതൊരു പ്രസ്റ്റീജ് ചിത്രം തന്നെയായിരുന്നു സൂര്യയ്ക്ക്. എന്നാല്‍ ചിത്രം എട്ടുനിലയില്‍ പൊട്ടി. താരമൂല്യത്തിനും വന്‍ ക്ഷീണമാണ് അഞ്ചാന് വരുത്തിവച്ചത്. ഗൌതം വാസുദേവ് മേനോന്റെ 'ധ്രുവനക്ഷത്രം' എന്ന സിനിമ വേണ്ടെന്നുവച്ചിട്ടാണ്
സൂര്യ അഞ്ചാന് ചെയ്തതെന്നോര്‍ക്കണം.
എന്തായാലും കഴിഞ്ഞതുകഴിഞ്ഞു. അഞ്ചാന് തകര്‍ന്നതില്‍ വലിയ വിഷമം താരത്തിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതൊന്നും മനസില്‍ സൂക്ഷിച്ചിട്ട് ഇനിയെന്തുകാര്യം? അത് ആ സിനിമയുടെ വിധി. അടുത്ത സിനിമയുടെ തിരക്കുകളില്‍ മുഴുകുകയാണ് താരം ഇപ്പോള്‍.
'മാസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭു. ഡബിള്‍ റോളില്‍ അഭിനയിക്കുന്ന സൂര്യയ്ക്ക് രണ്ട് നായികമാരാണ് - നയന്‍താരയും അമി ജാക്സണും.
ആദ്യ ഷെഡ്യൂളില്‍ നാല്‍പ്പത് ശതമാനം ചിത്രീകരണം നേരത്തേ ചെന്നൈയില്‍ പൂര്‍ത്തിയായതാണ്. രണ്ടാം ഷെഡ്യൂളിന് ചൊവ്വാഴ്ച തുടക്കമാകുന്നു. ചിത്രത്തിലെ ഗാനരംഗങ്ങള്‍ ബള്‍ഗേറിയയിലാണ് ചിത്രീകരിക്കുക.
യുവന് ഷങ്കര്‍ രാജ ഈണമിടുന്ന ചിത്രത്തില്‍ ജയറാം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.