തമിഴകത്തിന്റെ ‘തല’ അജിത് ‘ബില്ല 2’ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ജൂണ്‍ എട്ടിന് ചിത്രം റിലീസിനെത്തുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. തമിഴ് സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റിലീസ് മേളയ്ക്കാണ് ബില്ല 2 ഒരുങ്ങുന്നത്.
‘ബില്ല 2’നെപ്പറ്റിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ വരുന്നതിനിടെ അജിത് തന്റെ അടുത്ത സിനിമയുടെ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. വിഷ്ണുവര്‍ദ്ധനാണ് അജിത്തിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത്. പ്രധാനപ്പെട്ട ഒരു വിവരം, മലയാളത്തിന്റെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും എന്നുള്ളതാണ്.
കഥാഗതിയില്‍ നിര്‍ണായകമായ വഴിത്തിരിവ് വരുത്തുന്ന ഒരു കഥാപാത്രത്തിനായാണ് വിഷ്ണുവര്‍ദ്ധനും അജിത്തും പൃഥ്വിരാജിനെ പരിഗണിക്കുന്നത്. എന്നാല്‍ പൃഥ്വി കൃത്യമായ ഒരുത്തരം നല്‍കിയിട്ടില്ല. എങ്കിലും അജിത് ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വി തയ്യാറായേക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്.
പൃഥ്വിയെ കൂടാതെ നാഗാര്‍ജ്ജുന, രവിതേജ, ജഗപതി ബാബു തുടങ്ങിയ തെലുങ്ക് രാജാക്കന്മാരെയും ഈ സിനിമയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വിഷ്ണുവര്ദ്ധന് സംവിധാനം ചെയ്യുന്ന അജിത് ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. നയന്‍താരയാണ് നായിക. ആര്യ, തപസി എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. അരവിന്ദ് സ്വാമിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.