ലൊക്കേഷനിലെ പ്രണവിന്റെ പെരുമാറ്റം കണ്ട് അത്ഭുതം തോന്നി; തുറന്നു പറഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക

 zaya david , pranav mohanlal , irupathiyonnam noottandu , പ്രണവ് , ആദി , സായ ഡേവിഡ് , മോഹന്‍‌ലാല്‍
കൊച്ചി| Last Modified ബുധന്‍, 23 ജനുവരി 2019 (07:39 IST)
ആദിക്ക് ശേഷം പ്രണവ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.

അതിനിടെ പ്രണവിനൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് സിനിമയിലെ നായിക സായ ഡേവിഡ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ലൊക്കേഷനില്‍ ആരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പ്രണവിന്റേതാണെന്ന് സായ പറഞ്ഞു. താരജാഡകള്‍ ഒട്ടുമില്ലാത്ത അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പരിചയപ്പെടുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയെന്നും താരം പറഞ്ഞു.

ലൊക്കേഷനില്‍ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങള്‍ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പ്രണവിനെ മാതൃകയാക്കണമെന്നും സായ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :