മമ്മൂട്ടി ചിത്രം യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റു പോയത് 4.37 ലക്ഷം രൂപക്ക്, കണ്ണുതള്ളി ആരാധകർ!

Last Updated: തിങ്കള്‍, 4 ഫെബ്രുവരി 2019 (17:31 IST)
വൈ എസ് ആർ ആയി മമ്മൂട്ടി എത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര’ റിലീസിനു തയ്യാറെടുക്കുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് ഇത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസിനൊരുങ്ങുകയാണ് യാത്ര.

ഇതിനിടയിൽ, യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റുപോയതായി റിപ്പോർട്ട്. 4.37 ലക്ഷത്തിന് മുനീശ്വർ റെഡ്ഡിയാണ് യാത്രയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വൈ എസ് ആർ റെഡ്ഡിയുടെ കടുത്ത ഫാനാണ് മുനീശ്വർ. യുഎസിൽ നടത്താനിരിക്കുന്ന ഷോയുടെ ടിക്കറ്റാണ് മുനീശ്വർ സ്വന്തമാക്കിയിരിക്കുന്നത്.

143 ഓളം തിയറ്ററുകളിലായിരിക്കും യുഎസില്‍ ചിത്രമെത്തുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഫെബ്രുവരി എട്ടിന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. റിലീസിന് തൊട്ട് മുന്‍പായി ഫെബ്രുവരി ഏഴിന് യുഎസില്‍ പ്രീമിയര്‍ ഷോ യും സംഘടിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :