വിന്റെജ് ലുക്കില്‍ മലയാളത്തിന്റെ യൂത്തന്മാര്‍ ! ഇതില്‍ പൊളി മച്ചാന്‍ ആര് ? ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (09:22 IST)
മലയാള സിനിമയുടെ താര രാജാക്കന്മാര്‍ മമ്മൂട്ടിയും മോഹന്‍ലാലും ആണെങ്കിലും ഇന്ന് മോളിവുഡ് വാഴുന്നത് യുവതാരങ്ങളാണ്. യുവതാരങ്ങളുടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലും ടോവിനോ തോമസും ഉണ്ണിമുകുന്ദനും സൗബിനും ഉള്‍പ്പെടെയുള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണാം.

ഇനി ഉണ്ണി മുകുന്ദന്റെ കാലം. മാസങ്ങളായി നടന്റെ ഒരു സിനിമ പുറത്തിറങ്ങിയിട്ട്. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ആദ്യം എത്തുന്നത് ജയ് ഗണേഷ് എന്ന ചിത്രമാണ്. ഏപ്രില്‍ 11നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുമുമ്പ് റിലീസിന് എത്തുന്ന സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നടന്‍ കൈമാറിയിട്ടും ഇല്ല.

അനുരാഗ കരിക്കിന്‍ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. പൃഥ്വിരാജിനൊപ്പമാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ. 'ആടുജീവിതം'പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പൃഥ്വിരാജ് ഇക്കാര്യം സ്ഥിരീകരിച്ചത്.അതേസമയം പൃഥ്വിരാജിന്റെ ആടുജീവിതം മാര്‍ച്ച് 28ന് റിലീസ് ചെയ്യും.

എസ്എസ് രാജമൗലി അവതരിപ്പിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഫഹദ് ഫാസില്‍ നായകന്‍. എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയും ബാഹുബലി നിര്‍മ്മാതാക്കളായ ആര്‍ക്ക മീഡിയ വര്‍ക്ക്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒക്‌സിജന്‍, ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ എന്നീ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.തൃഷ ടോവിനോയുടെ നായികയായി എത്തുന്നു.സിനിമയുടെ നിര്‍ണായകമായ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി. 76 ദിവസത്തെ ചിത്രീകരണമാണ് നിലവില്‍ കഴിഞ്ഞിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ലാല്‍ ജൂനിയര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനം തുടരുകയാണ്. നിലവില്‍ 200 കോടി പിന്നിട്ട് ചിത്രം മുന്നേറുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :