വാക്കുകളില്ല, ഭാഷ കടന്ന് ഈ നടന വിസ്മയം- മമ്മൂട്ടിയെന്ന പ്രതിഭയ്ക്ക് മാത്രം സാധിക്കുന്നത്!

അപർണ| Last Modified ചൊവ്വ, 8 ജനുവരി 2019 (09:30 IST)
മലയാള ഭാഷയെ അതിന്റെ വ്യത്യസ്തമായ പ്രാദേശികഭേദത്തോടെ, അതേ തനിമയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല. അതിനു നിരവധി ഉദാഹരങ്ങളുമുണ്ട്. എന്നാൽ, ഭാഷയും സംസ്കാരവും കടന്ന് മമ്മൂട്ടിയെന്ന മഹാനടൻ അതിർവരമ്പുകൾ ഭേദിച്ചിരിക്കുകയാണ്.

റാം സംവിധാനം ചെയ്യുന്ന പേരൻപിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. വൻ സ്വീകരണമായിരുന്നു ട്രെയിലറിനു ലഭിച്ചത്. മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ് ഇത്രയും അസാധ്യമായ അഭിനയമെന്ന് തമിഴ് ജനതയും പറയുന്നു.

അതിനു പിന്നാലെയാണ് മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ട്രെയിലർ പുറത്തിറക്കിയത്. തെലുങ്ക് ദേശത്തിന്റെ തലൈവരായ വൈ എസ് ആർ ആയി മമ്മൂട്ടി ജീവിക്കുകയാണെന്ന് തെലുങ്ക് ജനതയും അഭിപ്രായപ്പെടുന്നു. ഇതിൽ രണ്ട് അന്യഭാഷ ചിത്രങ്ങളിൽ മമ്മൂട്ടി കൈകാര്യം ചെയ്തിരിക്കുന്ന ഭാഷയാണ് എടുത്തുപറയേണ്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :