ഇന്ത്യ 2020ൽ ഏറ്റവുമധികം തിരഞ്ഞ സുന്ദരി സണ്ണി ലിയോണി അല്ല, ലിസ്റ്റ് ഇങ്ങനെ

അഭിറാം മനോഹർ| Last Updated: ബുധന്‍, 2 ഡിസം‌ബര്‍ 2020 (17:04 IST)
2020ൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞ സുന്ദരിമാരുടെ ലിസ്റ്റുമായി യാഹൂ. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പോൺ താരമായ സണ്ണി ലിയോണിയെ പിന്നിലാക്കി ബോളിവുഡ് താരം റിയ ചക്രബർത്തിയേയാണ് ഇത്തവണ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത്. നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണമായത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ട നടി കങ്കണ റണാവത്താണ് പട്ടികയിൽ രണ്ടാമത്. നടി ദീപിക പദുക്കോൺ മൂന്നാം സ്ഥാനത്തും സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയയായ സാറാ അലി‌ഖാൻ പത്താമതുമായി പട്ടികയിൽ ഇടം നേടി.

പട്ടികയിൽ നാലാം സ്ഥാനത്താണ് സണ്ണി ലിയോണി. പ്രിയങ്കാ ചോപ്ര,കത്രീന കൈഫ് എന്നിവർ അഞ്ചും ആറും സ്ഥാനത്തെത്തിയപ്പോൾ ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂർ എട്ടാം സ്ഥാനത്തും ബോളിവുഡ് താരവും സെയ്‌ഫ് അലി‌ഖാന്റെ ഭാര്യയുമായ നടി കത്രീന കൈഫ് പട്ടികയിൽ ഒമ്പതാമതായി ഇടം പീടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :